Hivision Channel

ജില്ലാ പഞ്ചായത്ത്പുതുമുഖങ്ങളെ ഇറക്കി സിപിഎം.15 പുതുമുഖങ്ങൾ; രത്നകുമാരിയും ദിവ്യയും മത്സരത്തിനില്ല

സംവരണ സീറ്റുകൾ മാത്രം വനിതകൾക്കു നൽകി ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിലേക്കുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വനിതകൾ മത്സരിക്കുന്ന 11ഡിവിഷനുകളും വനിതാ സംവരണമാണ്. നിലവിലെ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മാത്രമാണ് പുതിയ പട്ടികയിലുള്ളത്. നിലവിലെ പ്രസിഡന്റ് കെ.കെ.രത്നകുമാരിയും മുൻ പ്രസിഡന്റ് പി.പി.ദിവ്യയും മത്സരത്തിനില്ല.സ്ഥാനാർഥികൾ: എ.വി.ലേജു (കരിവെള്ളൂർ), രജനി മോഹനൻ (മാതമംഗലം), നവ്യ സുരേഷ് (പേരാവൂർ), ടി.ഷബ്ന (പാട്യം), ബിനോയ് കുര്യൻ (പെരളശ്ശേരി), കെ.അനുശ്രീ (പിണറായി), എ.കെ.ശോഭ (കതിരൂർ), പി. പ്രസന്ന (പന്ന്യന്നൂർ), ഒ.സി.ബി ന്ദു (അഞ്ചരക്കണ്ടി), പി.പി.റെജി(കൂടാളി), കെ.മോഹനൻ (മയ്യിൽ), കെ.വി.ഷക്കീൽ (അഴീക്കോട്), പി.വി.ജയശ്രീ (കുഞ്ഞിമംഗലം), പി.രവീന്ദ്രൻ (പരിയാ രം), എം.വി.ഷിമ (ചെറുകുന്ന്), വി.വി.പവിത്രൻ (കല്യാശ്ശേരി).ഇതിൽ കരിവെള്ളൂർ, മാതമംഗലം, പേരാവൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, അഞ്ചരക്കണ്ടി, കൂടാളി, ചെറുകുന്ന്, കുഞ്ഞിമംഗലം എന്നിവ വനിതാ സംവരണ ഡിവിഷനുകളാണ് കല്യാശ്ശേരി പട്ടികജാതി സംവരണവും മയ്യിൽ പട്ടികവർഗ സംവരണവും.പട്ടികയിലെ എ.വി.ലേജു കരിവെള്ളൂരിലും പി.പി.റെജി കുറ്റ്യാട്ടുരിലും നിലവിൽ പഞ്ചായത്ത് പ്രസിഡന്റുമാരാണ്.എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.അനു ശ്രീ, കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാംപസിലെ ബിരുദ വിദ്യാർഥിനി നവ്യ സുരേഷ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ ബിനോയ് കുര്യനെയായിരിക്കും പ്രസിഡൻ്റ് സ്ഥാനത്തേക്കു പരിഗണിക്കുക. കെ.അനുശ്രീ, ടി.ഷബ്ന എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിച്ചേക്കും. എൽഡിഎഫ് ഘടകകക്ഷികളായ സിപിഐയുടെ മൂന്നും ആർജെഡി, കേരള കോൺഗ്ര സ് (എം), ജനതാദൾ (എസ്), എൻസിപി, കോൺഗ്രസ് (എസ്), ഐഎൻഎൽ എന്നിവരുടെ ഓരോ സീറ്റുകളിലേക്കുമാണ് ഇനി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.കോളയാട്, കുറുമാത്തൂർ, മാട്ടൂൽ എന്നിവിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. പടിയൂർ- കേരള കോൺഗ്രസ് (എം), പയ്യാവൂർ-ജനതാദൾ (എസ്), കൊളവല്ലൂർ – ആർജെഡി, കൊ ട്ടിയൂർ-എൻസിപി, നടുവിൽ-കോൺഗ്രസ് (എസ്), കൊളച്ചേരി-ഐഎൻഎൽ സീറ്റുകളിലും മത്സരിക്കും.

Leave a Comment

Your email address will not be published. Required fields are marked *