Hivision Channel

Local News

സോഫ്റ്റ് ഡ്രിങ്ക്, മദ്യം, പുകയില എന്നിവയുടെ വില 50% വർധിപ്പിക്കണം, നികുതി ഏർപ്പെടുത്താം- WHO


ഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങൾ, മദ്യം, പുകയില എന്നിവയുടെ വില 50 ശതമാനം വർധിപ്പിക്കാൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യസംഘടന. അടുത്ത പത്ത് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ. സെവിയയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്കായി വരുമാനം കണ്ടെത്താനുമാണ് ലോകാരോ​ഗ്യസംഘടന ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ, പ്രമേഹം, ചില അർബുദങ്ങൾ എന്നിവ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഉത്പ്പന്നങ്ങളുടെ ഉപയോ​ഗം കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അധികാരികൾ വിശ്വസിക്കുന്നു.

ഈ നികുതി ഇനത്തിൽ 2035-ഓടെ ഒരു ട്രില്ല്യൺ ഡോളർ സമാഹാരിക്കാനാണ് ലോകാരോ​ഗ്യസംഘടന ലക്ഷ്യമിടുന്നത്. മറ്റ് സഹായങ്ങൾ കുറയുകയും അതേസമയം പൊതുകടം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ രീതിയിൽ ഗണ്യമായി പണം ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.

ഈ നികുതി ഏർപ്പെടുത്തുന്ന സർക്കാരുകളെ പുതിയ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ സഹായിക്കമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. ഇത് അവരുടെ ആരോ​ഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്താനും പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ച​ക്ര​വാ​ത​ച്ചു​ഴി ന്യൂ​ന​മ​ർ​ദ​മാ​കും; ഇ​ന്നും നാ​ളെ​യും മ​ഴ ക​ന​ക്കും, യെ​ല്ലോ അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്നും ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും; പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഗം​ഗാ​ത​ട പ​ശ്ചി​മ ബം​ഗാ​ളി​ന് മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം മു​ത​ൽ ക​ർ​ണാ​ട​ക തീ​രം വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്നു. ഇ​വ​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

അ​തേ​സ​മ​യം, കേ​ര​ള- ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും; ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ക​ർ​ണാ​ട​ക തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.

കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ ആരോപണത്തില്‍ ട്വിസ്റ്റ്; കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്ന് പോലീസ് 

ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ‘ട്വിസ്റ്റ്’. ഉണ്ടായത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് വിവരം. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. മിഠായി നീട്ടിയ അപരിചിതരായതിനാൽ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനമെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി സിബി ടോം പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം തൊട്ടടുത്തുള്ള വീട്ടില്‍ ട്യൂഷനു പോകുമ്പോള്‍ കാറില്‍ എത്തിയ സംഘം മിഠായികള്‍ നീട്ടുകയും കൈയില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. അതേസമയം അപരിചിതരെത്തി മിഠായി നല്‍കിയതോടെ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും പോലീസ് നിഗമനം.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കുട്ടികള്‍ പറഞ്ഞ വാഹനം കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെ കണ്ടപ്പോള്‍ സ്‌നേഹം കൊണ്ട് മിഠായി നീട്ടിയതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ അപരിചിതര്‍ മിഠായി നീട്ടിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയണ്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി- സിബി ടോം കൂട്ടിച്ചേർത്തു.

മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം,

സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോ​ഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം. തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിൽ സംഘർഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിലവിൽ തലസ്ഥാനം സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നിൽ പ്രവർത്തകർ വീണ്ടും സംഘടിക്കുകയാണ്. നിലവിൽ വനിതാ പ്രവർത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. 

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസ് കോമ്പൗണ്ടിൽ കയറിയതിനെ തുടർന്ന് വീണ്ടും ജലപീരങ്കി പ്രയോ​ഗിച്ചു. തുടർന്ന് പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘർഷത്തിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു.

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നുപിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് – അദ്ദേഹം പറഞ്ഞു.

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് 19 വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.കേസില്‍ 2006 ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. എറണാകുളം നെടുമ്പാശ്ശേരി ക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പൊലീസ് തിരയുകയായിരുന്നു.

ടീം ​വ​ർ​ക്കി​ന് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ് നി​ല​മ്പൂ​രി​ൽ ല​ഭി​ച്ച​ത്: സ​ണ്ണി ജോ​സ​ഫ്

ടീം ​വ​ർ​ക്കി​ന് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ് നി​ല​മ്പൂ​രി​ൽ ല​ഭി​ച്ച​തെ​ന്നും ഫ​ലം ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഫ​ലം 2026 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ചൂ​ണ്ടു പ​ല​ക​യാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ത​ങ്ങ​ൾ‌ ഒ​രു പാ​ർ​ട്ടി​യു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ൻ​വ​റി​ന്‍റേ​ത് അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക്യാ​പ്റ്റ​ൻ-മേ​ജ​ർ പ​രാ​മ​ർ​ശ​ങ്ങ​ളെ കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​ത​ക​രി​ച്ചു. താ​നൊ​രു സാ​ധാ​ര​ണ സൈ​നി​ക​നാ​ണെ​ന്നാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞ​ത്.

നി​ല​മ​മ്പൂ​രി​ലെ ഫ​ലം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ തി​രു​ത്ത​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ആ​ശ സ​മ​രം, മ​ല​യോ​ര പ്ര​ശ്നം, എ​ന്നി​വ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ർ​ണ​ർ രാ​ജ് ഭ​വ​നെ രാ​ഷ്ട്രീ​യ വേ​ദി​യാ​ക്കി മാ​റ്റു​ന്നു​വെ​ന്നും സ​ണ്ണി ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

പി.​വി. അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​ലെ​ടു​ക്ക​ണം; വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് കെ. ​സു​ധാ​ക​ര​ന്‍ എം​പി

പി.​വി. അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​ലെ​ടു​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ എം​പി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍ ഈ ​ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ച്ച​ത്.

ഓ​ണ്‍​ലൈ​നാ​യാ​ണ് സു​ധാ​ക​ര​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ന്‍​വ​ര്‍ ശ​ക്തി തെ​ളി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്‍​വ​റി​നെ മു​ന്ന​ണി​യി​ലെ​ടു​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സു​ധാ​ക​ര​ന്‍ സ്വീ​ക​രി​ച്ച​ത്.

അ​ന്‍​വ​റി​നെ കൂ​ടാ​തെ യു​ഡി​എ​ഫ് നി​ല​മ്പൂ​രി​ല്‍ വി​ജ​യി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തെ മു​ന്ന​ണി​യി​ലെ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ല്‍ അ​ന്‍​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫാ​ക്ട​റാ​യെ​ന്നാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ വി.​ഡി സ​തീ​ശ​ന്‍ നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യ​തോ​ടെ സ​ണ്ണി ജോ​സ​ഫ് ഈ ​നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. അ​തി​നി​ടെ അ​ന​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മു​സ്ലീം ലീ​ഗ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫി​ന്‍റെ പൊ​തു​താ​ൽ‌​പ​ര്യ​ത്തി​നൊ​പ്പ​മാ​ണ് ലീ​ഗു​ള്ള​തെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

ദേ​ശീ​യ​പാ​ത​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ടോ​ൾ ഈ​ടാ​ക്കി​ല്ല; വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ള്ളി നി​തി​ൻ ഗ​ഡ്‍​ക​രി

രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ടോ​ൾ നി​കു​തി ഈ​ടാ​ക്കു​മെ​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ള്ളി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്‍​ക​രി. ഹൈ​വേ​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലും സ്‍​കൂ​ട്ട​റു​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​വ​രി​ൽ നി​ന്ന് ടോ​ൾ നി​കു​തി ഈ​ടാ​ക്കി​ല്ലെ​ന്ന് ഗ​ഡ്‍​ക​രി വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ടോ​ൾ നി​കു​തി ഈ​ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ് ഗ​ഡ്‍​ക​രി വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും റി​പ്പോ​ർ​ട്ടു​ക​ളെ വെ​റും കിം​വ​ദ​ന്തി എ​ന്ന് വി​ളി​ക്കു​ക​യും ചെ​യ്ത​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്നും അ​ത്ത​ര​മൊ​രു തീ​രു​മാ​ന​മൊ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല എ​ന്നും നി​തി​ൻ ഗ​ഡ്‍​ക​രി എ​ക്‌​സി​ൽ കു​റി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും സ​ത്യം അ​റി​യാ​തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കു​റി​ച്ചു.