Hivision Channel

Local News

റബീഹ് പ്രഭാഷണം സംഘടിപ്പിച്ചു

ഇരിട്ടി: പുന്നാട് ജമാഅത്തുൽ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന സുറൂറെ ആശിഖീൻ മീലാദ് ഫെസ്റ്റ്, റബീഹ് പ്രഭാഷണത്തോടെ സമാപനമായി. മഹല്ല് പ്രസിഡന്റ് കെവി മാഞ്ഞു ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖതീബ് സി എച്ച് ശബീറലി ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രമുഖ പ്രഭാഷകൻ ഉമൈർ ദാരിമി വെള്ളായ്ക്കോട് റബീഹ് സന്ദേശം നൽകി. വിവിധ ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മഹല്ല് ജന. സെക്രട്ടറി എസ് നൂറുദ്ധീൻ, ട്രഷറർ പിവിസി മായൻ ഹാജി, ചൂര്യോട്ട് അഷ്‌റഫ്‌, കെ. ഇബ്രാഹിം, റഫീഖ് നിസാമി, സി എ ലത്തീഫ്, സി നാസർ, പിപി ഖലീൽ, ശറഫുദ്ധീൻ മൗലവി, ഫവാസ് പുന്നാട്, എൻ പി നൗഫൽ എന്നിവർ നേതൃത്വം നൽകി.

ഇസ്ലാമിക് എക്സിബിഷൻ, പ്രവാസികൾക്കുള്ള മത്സരം, പൂർവ്വ വിദ്യാർത്ഥിനികൾക്കുള്ള രചന മത്സരം, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, തൈ നടൽ ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് സുറൂറെ ആശിഖീനു സമാപനം കുറിച്ചത്

റബീഹ് പ്രഭാഷണം സംഘടിപ്പിച്ചു Read More »

മോട്ടര്‍ വാഹന വകുപ്പ് വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുത്തു

ആലപ്പുഴ ഹരിപ്പാട് മോട്ടര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുത്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശിയായ ഇരുചക്രവാഹന യാത്രക്കാരനില്‍ നിന്നാണ് വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടികൂടിയത്. ഹോളോഗ്രാം ഉള്‍പ്പെടെ പതിപ്പിച്ചിട്ടുള്ളതാണ് വ്യാജ ലൈസന്‍സ്.
എംവിഡിയില്‍ നിലവിലില്ലാത്ത ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസന്‍സ്. നെടുമങ്ങാട് ആര്‍ടിഒയുടെ നമ്പറും ലൈസന്‍സ് ഇഷ്യു ചെയ്ത അതോറിറ്റി ആലപ്പുഴ ആര്‍.ടി.ഒയുമാണ്.

മോട്ടര്‍ വാഹന വകുപ്പ് വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുത്തു Read More »

തൊഴില്‍ വകുപ്പിന്റെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണത്തിനായി ഏകദിന ശില്‍പ്പശാല 21ന്

തൊഴില്‍ വകുപ്പിന്റെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 21ന് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ച് എംപ്ലോയ്മെന്റ് ഓഫീസര്‍ കെ മുഹമ്മദ് അര്‍ഷാദ്, ബാങ്കിംഗ് നടപടികള്‍ സംബന്ധിച്ച് റുഡ്സെറ്റ് ഡയറക്ടര്‍ കെ പി അരുണ്‍ എന്നിവര്‍ ക്ലാസെടുക്കും. വിവിധ സ്വയം തൊഴില്‍ പദ്ധതികളുടെ അപേക്ഷ ഫോറം ശില്‍പ്പശാലയില്‍ വിതരണം ചെയ്യും. സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700831 എന്ന നമ്പറില്‍ ബന്ധപ്പെടുക.

തൊഴില്‍ വകുപ്പിന്റെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണത്തിനായി ഏകദിന ശില്‍പ്പശാല 21ന് Read More »

ഒക്ടോബര്‍ 23 മുതല്‍ പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ ഗതാതഗ നിയന്ത്രണം

പഴയങ്ങാടി പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരി-പിലാത്തറ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഒക്ടോബര്‍ 23 മുതല്‍ ഒരു മാസത്തേക്ക് നിയന്ത്രണം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രവൃത്തി നടക്കുന്ന ഭാഗം പൂര്‍ണമായും അടച്ചിടും. പയ്യന്നൂര്‍ ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കേണ്ട യാത്രക്കാര്‍ ദേശീയപാതയിലൂടെ പോകണം. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് യോഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കലക്ടറേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ എം വിജിന്‍ എം എല്‍ എ, എ ഡി എം കെ കെ ദിവാകരന്‍, പി ഡബ്ല്യൂ ഡി പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ എം ഹരീഷ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ ജി എസ് ജ്യോതി എന്നിവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 23 മുതല്‍ പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ ഗതാതഗ നിയന്ത്രണം Read More »

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചങ്കായ തോട് പുതിയങ്ങാടി എന്നീ പട്ടികവര്‍ഗ്ഗ കോളനികളില്‍ വിവിധ പദ്ധതികളൂടെ ഉദ്ഘാടനം

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ 2021 -22 സാമ്പത്തികവര്‍ഷത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചങ്കായ തോട് പുതിയങ്ങാടി എന്നീ പട്ടികവര്‍ഗ്ഗ കോളനികളില്‍ നടപ്പിലാക്കിയ കുളം പുനരുദ്ധാരണം, കുടിവെള്ള പൈപ്പ് സ്ഥാപിക്കല്‍, നടപ്പാത നിര്‍മ്മാണം, ശ്മശാന ചുറ്റുമതില്‍ നിര്‍മ്മാണം, മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനം എന്നീ പദ്ധതികള്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍ എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി ശോഭ, പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ആലമ്പള്ളി ജിമ്മി അന്തിനാട്ട്, ജോയിന്‍ ബി ഡി ഒ രഘുവരന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍ട്ടി നിമില്‍ എന്നിവര്‍ സംബന്ധിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചങ്കായ തോട് പുതിയങ്ങാടി എന്നീ പട്ടികവര്‍ഗ്ഗ കോളനികളില്‍ വിവിധ പദ്ധതികളൂടെ ഉദ്ഘാടനം Read More »

എടൂരിൽ നിർധന കുടുംബത്തിനു വീട് ഒരുക്കാൻ ചുമട്ടു തൊഴിലാളി കൂട്ടായ്മ.

എടൂർ ടൗണിലെ ചുമട്ടു തൊഴിലാളികളാണ് ഒറ്റക്കെട്ടായി ജീവകാരുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഒറ്റ മുറി വാടക കെട്ടിടത്തിൽ ഡിഗ്രി പഠിക്കുന്ന മകൾ ഉൾപ്പെടെ ഒരു കുടുംബം കഴിയുന്ന ദുരിത സാഹചര്യം കണ്ടു മനസ്സലിഞ്ഞ തൊഴിലാളികൾ ഈ കുടുംബത്തിനു സ്വന്തമായി വീട് പണിതു നൽകാൻ തീരുമാനിക്കുകയായിരുന്നു.

എടൂരിൽ നിർധന കുടുംബത്തിനു വീട് ഒരുക്കാൻ ചുമട്ടു തൊഴിലാളി കൂട്ടായ്മ. Read More »

64 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തി കുടുംബശ്രീ ചലച്ചിത്ര മേള

സ്ത്രീ സമൂഹത്തിന് വേറിട്ട കാഴ്ച്ചപ്പാട് സമ്മാനിക്കുന്ന കുടുംബശ്രീയുടെ വുമണ്‍ ഫിലിം ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. ജില്ലാ കുടുംബശ്രീ മിഷനും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് നടത്തുന്ന മേള ജില്ലയിലെ 64 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി. ജൂണില്‍ ആരംഭിച്ച ഫെസ്റ്റ് 81 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തി നവംബറില്‍ സമാപിക്കും.നഗരങ്ങളില്‍ മാത്രം ഒതുങ്ങിയ ചലച്ചിത്രോത്സവങ്ങള്‍ കണ്ണൂരിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ പ്രസക്തിയുള്ള സിനിമകളുടെ കൂട്ടായ സ്ത്രീ വായനക്കാണ് കുടുംബശ്രീ മിഷന്‍ അവസരമൊരുക്കുന്നത്. സ്ത്രീപക്ഷ സിനിമകളായ ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, ഒഴിമുറി, ഹൈദി, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, പെണ്ണിനെന്താ കുഴപ്പം, ഫോര്‍ എ ബെറ്റര്‍ ടുമാറോ, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് മേള. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുംടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത് പറഞ്ഞു. ഇനി 17 കേന്ദ്രങ്ങളാണ് ബാക്കിയുള്ളത്. മലപ്പട്ടം പഞ്ചായത്തില്‍ നടന്ന പ്രദര്‍ശനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ പി സവിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സാമൂഹ്യ ഉപസമിതി കണ്‍വീനര്‍ എല്‍ എം ഉഷ, കുടുംബശ്രീ മിഷന്‍ ബ്ലോക്ക് പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എം സുജന എന്നിവര്‍ പങ്കെടുത്തു.

64 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തി കുടുംബശ്രീ ചലച്ചിത്ര മേള Read More »

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ്

file

പേരാവൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദിച്ച കേസിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്. പേരാവൂർ തെരു സ്വദേശി കുരുന്നൻ രാജന് മർദനമേറ്റ കേസിലാണ് തെരു സ്വദേശികളും സഹോദരങ്ങളുമായ തുന്നൻ ശിവദാസൻ (52), തുന്നൻ ദിനേശൻ (4O) എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.

നായ കോമ്പൗണ്ടിൽ കയറിയതിന് പൂർവവൈരാഗ്യം വെച്ച് ആയുധവുമായി മർദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.അസുഖങ്ങൾ വന്ന തെരുവുനായകൾക്ക് സഹായമെത്തിക്കാൻ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കെയറിങ് ഹാൻഡ്സ് എന്ന ഗ്രൂപ്പിന്റെ പ്രവർത്തകൻ കൂടിയാണ് രാജൻ.

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ് Read More »

എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

പേരാവൂർ എക്സൈസ് ഹൈവേ പട്രോളിംഗിന്റെ ഭാഗമായി നടത്തിയ പരിശേധനയിൽ 140 മില്ലി ഗ്രാം എം ഡി എം എ കൈവശം വച്ച കുറ്റത്തിന് ശ്രീകണ്ഠാപുരം സ്വദേശി മുഹമ്മദ് റസിൽ കെ (26)എന്നയാളെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ സജീവൻ.എം.പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ് സി , രമീഷ് കെ,അഭിജിത്ത് പി.വി,എക്സൈസ് ഡ്രൈവർ ഉത്തമൻ എം എന്നിവർ പങ്കെടുത്തു.

എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ Read More »

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടള്ളുത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് സൂചന. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികള്‍ ആണ് മഴ സജീവമാകാന്‍ കാരണം. ആന്‍ഡമാന്‍ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കും. തുലാവര്‍ഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും.

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »