Hivision Channel

Kerala news

ആകെ ചെലവ് 60000 കോടി രൂപ, തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍; ഇ.ശ്രീധരന്‍ രൂപരേഖ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിക്ക് കൈമാറി

തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍, ഇ.ശ്രീധരന്‍ പദ്ധതി രൂപരേഖ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ കമ്മറ്റിക്ക് കൈമാറി. കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തുന്നു. അടുത്ത ആഴ്ച തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സിയാല്‍ മോഡലില്‍ ധനസമാഹരണം നടത്തണമെന്ന് ഇ. ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ആകെ ചെലവ് 60000 കോടി രൂപ. 40% തുക ക്രൌഡ് ഫണ്ടിംഗിലൂടെ കണ്ടെത്തണം. 24000 കോടി ക്രൌഡ് ഫണ്ടിംഗിലൂടെ ലഭിക്കും. 18360 കോടി കേന്ദ്രവും 17640 കോടി സംസ്ഥാന സര്‍ക്കാരും വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്നരമണിക്കൂര്‍ യാത്ര ചെയ്യാനാവുന്ന അതിവേഗ റയിലിന്റെ പദ്ധതി രേഖ പഠിക്കാന്‍ സര്‍ക്കാര്‍ വിദ്ഗത സമിതിയെ നിയോഗിച്ചിരുന്നു. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ പദ്ധതിയായാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാട് വരെ 473.20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റയില്‍പാത യഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് നൂറിന് മുകളില്‍ ചോദ്യങ്ങളിലാണ് വിദഗ്ധസമിതി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനോട് ചോദിച്ചത്.ഇതില്‍ വ്യക്തത വരുത്തിയ ഡല്‍ഹി മെട്രോയുടെ മറുപടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്.

പാരിസ്ഥിതികമായി അനൂകൂലമായതും ജനങ്ങളെ ഒഴിപ്പിക്കാത്തതും സാമ്പത്തിക ബാധ്യതയുണ്ടാക്കാത്തതുമായ പദ്ധതിയാണെന്നാണ് ഇ ശ്രീധന്റെ നിലപാട്. ഇക്കാര്യത്തില്‍ ഉള്‍പ്പടെയാണ് വ്യക്തത തേടിയത്.വൈകാതെ തന്നെ ഇ ശ്രീധരന്റെ അതിവേഗ റയില്‍ പദ്ധതി സ്വീകരിക്കാനാവുമോ എന്ന് സര്‍ക്കാരിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കും.

കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടം; അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായി

കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തിന് ഇടയാക്കിയത് വാഹനത്തിന്റെ അമിത വേഗവും ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകട സമയത്ത് ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്നുവെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. ടിപ്പര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരുന്നത്.

റോഡിലെ ഇറക്കത്തില്‍ ടിപ്പര്‍ വന്നത് അമിതവേഗത്തിലായിരുന്നു. 56 Km/hr സ്പീഡിലാണ് ടിപ്പര്‍ ഇറക്കം ഇറങ്ങിയത്. സ്പീഡ് വിവരങ്ങള്‍ ജിപിഎസ് സംവിധാനത്തിലൂടെ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു.
ഡ്രൈവറുടെ ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ചു.

അതേസമയം, അപകടത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം ദീര്‍ഘിപ്പിച്ചിരുന്നു. രാവിലെ 7 മുതല്‍ 10 വരെയും 3.30 മുതല്‍ 5 വരെയും നിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം.അപകടകാരണമായ ടിപ്പര്‍ ലോറിക്ക് ഫിറ്റ്‌നസ് നല്‍കിയതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് RTO യിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു.

നീലേശ്വരം മുക്കോണിമുക്കിലുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി പാര്‍ഥിപന്‍, ഹരിലാല്‍, KSRTC ജീവനക്കാരനായ അജയകുമാര്‍ എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികളായ കൗഷിക്, ഋഷബ്, ടിപ്പര്‍ ഡ്രൈവര്‍ നിസാം എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താലൂക്കുകളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുന്‍നിര്‍ത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലാവസ്ഥ മോശമായതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

കുന്നോത്ത് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ സഭാദിനാചരണം

ഇരിട്ടി:കുന്നോത്ത് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ ജൂലൈ മൂന്നിന് ദുക്‌റാന തിരുനാള്‍ സഭാദിനമായി ആഘോഷിച്ചു.ഫൊറോനാ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് പതാകയുയര്‍ത്തിയതോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഇടവകയിലെ തോമസ് നാമധാരികളെ പൂച്ചെണ്ട് നല്‍കി ആദരിച്ചു. സഭാദിനത്തിന്റെ സന്ദേശം നല്‍കുന്നതിനായി മാര്‍ത്തോമാ ശ്ലീഹായുടെയും വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ യും മലബാറിന്റെ മോസ്സസായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍ വിതരണം ചെയ്തു. മധുര പലഹാര വിതരണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. അസി.വികാരി റവ. ഫാദര്‍. ജോണ്‍ വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു .യൂണിറ്റ് പ്രസിഡന്റ് എന്‍.വി ജോസഫ്, ഇടവക കോര്‍ഡിനേറ്റര്‍ ബെന്നി പുതിയാം പുറം സെബാസ്‌ററ്യന്‍ കക്കാട്ടില്‍, ടി.സി. വര്‍ക്കി തുരുത്തിമറ്റം, ജീനാ കെ. മാത്യു, രഞ്ജന വടക്കേല്‍, ട്രസ്റ്റിമാരായ ജയ്‌സണ്‍ തോമസ് വടക്കേമുറി, ചാക്കോച്ചന്‍ കൊട്ടാരത്തില്‍, ജോയി ഓലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്സ് ചോദ്യപേപ്പറില്‍

യു.ജി.സി നെറ്റ് ചോദ്യപേപ്പര്‍ വിവാദത്തിന് പിന്നാലെ നീറ്റ് യൂ ജി പുന പരീക്ഷയിലും എന്‍ടിഎയ്ക്ക് ഗുരുതര പിഴവ്. ഫിസിക്സ് ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കണ്ടെത്തിയത്. ഇതിനിടെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളില്‍ പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയിറ്റേജ് നല്‍കാന്‍ ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു.

ജൂണ്‍ ഇരുപത്തിയൊന്നിന് നടന്ന നീറ്റ് യൂ ജി പുന പരീക്ഷയിലാണ് എന്‍ടിഎയുടെ വീഴ്ച ആവര്‍ത്തിച്ചത്. ഫിസിക്സ് ചോദ്യപേപ്പറില്‍ രണ്ട് ചോദ്യങ്ങളിലാണ് പിഴവ്.ഓപ്ഷനുകളില്‍ ശരിയുത്തരമില്ലാത്തതിനാല്‍ വെര്‍ണിയര്‍ കാലിപ്പേഴ്സുമായി ബന്ധപ്പെട്ട ചോദ്യം എന്‍ടിഎ റദ്ദാക്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 4 മാര്‍ക്ക് ബോണസായി നല്‍കുമെന്ന് എന്‍ടിഎ അറിയിച്ചു.വൈദ്യുതകാന്തിക തരംഗങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണുള്ളത്. ഇതില്‍ ഏത് ഉത്തരം എഴുതിയാലും ശരിയായി പരിഗണിക്കും.

അതിനിടെ യുജിസി നെറ്റ് ചോാദ്യപേപ്പറിലെ പിഴവില്‍ അസാധാരണമായൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എന്‍ടിഎയുടെ വാദം.പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എന്‍ടിഎ അറിയിച്ചു.അതേസമയം പ്രവേശന പരീക്ഷകളില്‍ അടിമുടി മാറ്റത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതി ശിപാര്‍ശ ചെയ്തു. നീറ്റിലും ജെ.ഇ.ഇയിലും പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന് 50 ശതമാനം വെയിറ്റേജ് നല്‍കുക എന്നതാണ് പ്രധാന നിര്‍ദേശം. പരീക്ഷകള്‍ എന്‍.സി.ഇ.ആര്‍.ടി സിലബസുമായി കൂടുതല്‍ സംയോജിപ്പിക്കുക, പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ഒന്നിലധികം അവസരം നല്‍കുക, പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുക തുടങ്ങിയവയാണ് മറ്റ് ശിപാര്‍ശകള്‍.

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. മദ്യം വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണമാണ് കര്‍ശനമാക്കുന്നത്.

ഉത്തരവ് സംബന്ധിച്ച ഫയലിന്റെ മൂവ്മെന്റ് രേഖകള്‍ റിപ്പോര്‍ട്ടറിന് കിട്ടി. കര്‍ണാടക മോഡലില്‍ ‘നോ ഐഡി-നോ എന്‍ട്രി’ എന്ന നിബന്ധനയാണ് നടപ്പിലാക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുന്ന രീതിയിലാണിത്. മുഖ്യമന്ത്രിയുടെ മുന്നിലാണ് ഫയലുള്ളത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

ആദ്യം സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി 18 വയസായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കുകയും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 23 വയസാക്കുകയും ചെയ്തിരുന്നു. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ലെന്ന ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാലിത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി

ഇരിട്ടി:പശ്ചിമേഷന്‍ യുദ്ധ സാഹചര്യത്തില്‍ ഗ്യാസ് ദൗര്‍ലഭ്യതയുടെ പേരില്‍ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, തട്ടുകടകളിലും ഭക്ഷ്യസാധനങ്ങള്‍ക്കും, പാനീയങ്ങള്‍ക്കും അമിതവില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം അഡിഷണല്‍ ജില്ലാ മജിസ്ട്രെറ്റ് രൂപീകരിച്ച പൊതു വിപണി പരിശോധന സ്‌ക്വാഡ് ഇരിട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി.ഇരിട്ടി, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ സ്ഥലങ്ങളിലായാണ് സക്വാഡ് പരിശോധന നടത്തിയത്. 25 ഓളം സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 9 കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, അടിയന്തരമായി വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഗ്യാസ് ദൗര്‍ലഭ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക ഗ്യാസ് കണക്ഷന്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധന വിധേയമാക്കി. എന്നാല്‍ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നിലവില്‍ കണ്ടെത്തിയിട്ടില്ല.വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തത് ഉപഭോക്താക്കളോട് ഭക്ഷ്യസാധനങ്ങള്‍ക്ക് തോന്നിയതുപോലെ വിലയീടാക്കുന്നതിന് കാരണമാകുമെന്നതിനാലാണ് വിലവിവരപ്പട്ടിക സംബന്ധിച്ച് കര്‍ശന നിര്‍ദേശവും നിരീക്ഷണവും ശക്തമാക്കിയിട്ടുള്ളത്.
പരിശോധനയില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍ കോയിറ്റി, ഇരട്ടി താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കെ. കെ, അബ്ദുല്‍ മുത്തലിബ്, ഷെയ്‌സ് ജോസഫ് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന്‍ ബിനു മാത്യു എന്നിവര്‍ പങ്കെടുത്തു.

ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദം;സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. സീസണിലെ ആദ്യ ന്യൂന മര്‍ദ്ദം ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്ത് രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജൂലൈ 3 ന് കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 2 മുതല്‍ ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും ജാഗ്രത നിര്‍ദേശമുണ്ട്.

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും ജാഗ്രത നിര്‍ദേശമുണ്ട്.