
ഇരിട്ടി:കുന്നോത്ത് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ ജൂലൈ മൂന്നിന് ദുക്‌റാന തിരുനാള്‍ സഭാദിനമായി ആഘോഷിച്ചു.ഫൊറോനാ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് പതാകയുയര്‍ത്തിയതോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഇടവകയിലെ തോമസ് നാമധാരികളെ പൂച്ചെണ്ട് നല്‍കി ആദരിച്ചു. സഭാദിനത്തിന്റെ സന്ദേശം നല്‍കുന്നതിനായി മാര്‍ത്തോമാ ശ്ലീഹായുടെയും വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ യും മലബാറിന്റെ മോസ്സസായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍ വിതരണം ചെയ്തു. മധുര പലഹാര വിതരണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. അസി.വികാരി റവ. ഫാദര്‍. ജോണ്‍ വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു .യൂണിറ്റ് പ്രസിഡന്റ് എന്‍.വി ജോസഫ്, ഇടവക കോര്‍ഡിനേറ്റര്‍ ബെന്നി പുതിയാം പുറം സെബാസ്‌ററ്യന്‍ കക്കാട്ടില്‍, ടി.സി. വര്‍ക്കി തുരുത്തിമറ്റം, ജീനാ കെ. മാത്യു, രഞ്ജന വടക്കേല്‍, ട്രസ്റ്റിമാരായ ജയ്‌സണ്‍ തോമസ് വടക്കേമുറി, ചാക്കോച്ചന്‍ കൊട്ടാരത്തില്‍, ജോയി ഓലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.














