Hivision Channel

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി

ഇരിട്ടി:പശ്ചിമേഷന്‍ യുദ്ധ സാഹചര്യത്തില്‍ ഗ്യാസ് ദൗര്‍ലഭ്യതയുടെ പേരില്‍ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, തട്ടുകടകളിലും ഭക്ഷ്യസാധനങ്ങള്‍ക്കും, പാനീയങ്ങള്‍ക്കും അമിതവില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം അഡിഷണല്‍ ജില്ലാ മജിസ്ട്രെറ്റ് രൂപീകരിച്ച പൊതു വിപണി പരിശോധന സ്‌ക്വാഡ് ഇരിട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി.ഇരിട്ടി, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ സ്ഥലങ്ങളിലായാണ് സക്വാഡ് പരിശോധന നടത്തിയത്. 25 ഓളം സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 9 കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, അടിയന്തരമായി വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഗ്യാസ് ദൗര്‍ലഭ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക ഗ്യാസ് കണക്ഷന്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധന വിധേയമാക്കി. എന്നാല്‍ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നിലവില്‍ കണ്ടെത്തിയിട്ടില്ല.വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തത് ഉപഭോക്താക്കളോട് ഭക്ഷ്യസാധനങ്ങള്‍ക്ക് തോന്നിയതുപോലെ വിലയീടാക്കുന്നതിന് കാരണമാകുമെന്നതിനാലാണ് വിലവിവരപ്പട്ടിക സംബന്ധിച്ച് കര്‍ശന നിര്‍ദേശവും നിരീക്ഷണവും ശക്തമാക്കിയിട്ടുള്ളത്.
പരിശോധനയില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍ കോയിറ്റി, ഇരട്ടി താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കെ. കെ, അബ്ദുല്‍ മുത്തലിബ്, ഷെയ്‌സ് ജോസഫ് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന്‍ ബിനു മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *