Hivision Channel

Kerala news

സംഘാടക സമിതി യോഗം ചേര്‍ന്നു

പേരാവൂര്‍: എ.എസ് നഗറിലെ ശ്രീധരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുനിത്തലയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. വി. ബാബു മാസ്റ്ററിന്റെ അധ്യക്ഷതയില്‍ ശശീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 4-ന് എം. വി ജയരാജന്‍ നിര്‍വഹിക്കും. കെ. എ രജീഷ്, നിഷ ബാലകൃഷ്ണന്‍, കെ. എ ജോയിക്കുട്ടി, എം. കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്രോസ്സ് കണ്‍ട്രി മത്സരം

പേരാവൂര്‍: സി.പി.ഐ.എം നേതാക്കളായിരുന്ന എന്‍. കണ്ണന്‍, പാലക്ക ബാലന്‍ എന്നിവരുടെ അനുസ്മരണത്തോട് അനുബന്ധിച്ച് പേരാവൂരില്‍ ക്രോസ്സ് കണ്‍ട്രി മത്സരം സംഘടിപ്പിച്ചു. പേരാവൂര്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച ക്രോസ്സ് കണ്‍ട്രി മത്സരം മുഴക്കുന്നില്‍ സമാപിച്ചു. കെ. വത്സന്റെ അധ്യക്ഷതയില്‍ കെ. ടി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസന്ന സംസാരിച്ചു.

ലഹരി വിരുദ്ധ ജാഗ്രതാ സംഗമം

പേരാവൂര്‍: സി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ജാഗ്രതാ സംഗമം പേരാവൂര്‍ വച്ച് നടന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രന്റെ അധ്യക്ഷതയില്‍ സി. പി. ഐ ജില്ലാ സെക്രട്ടറി കെ.ടി ജോസ് ഉദ്ഘാടനം ചെയ്തു. വി. പത്മനാഭന്‍, പി. ദേവദാസന്‍, കെ.വി ശരത്, ഷാജി പൊട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഡ്വ. വി. ഷാജി, രഞ്ജിത്ത് മാര്‍ക്കോസ്, ഷാജിത്ത് വായന്നൂര്‍, വി. ഗീത തുങ്ങിയവര്‍ സംസാരിച്ചു.

ഹോം സ്റ്റേ നടത്താന്‍ താല്‍പര്യമുള്ളവരുടെ യോഗം

മുഴക്കുന്ന്: ഗ്രാമ പഞ്ചായത്തിലെ ടൂറിസം സാധ്യതയുമായി ബന്ധപ്പെട്ട് ഹോം സ്റ്റേ നടത്താന്‍ താല്‍പര്യമുള്ളവരുടെ യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ വനജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.വി വിനോദ്, ടൂറിസം സെക്രട്ടറി ജിജേഷ് കുമാര്‍ ജെ കെ, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍, വി ഇ ഒ കെ .പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

ചന്തു വൈദ്യര്‍ അനുസ്മരണം

പേരാവൂര്‍: ചന്തു വൈദ്യര്‍ അനുസ്മരണം കറ്റിയാടില്‍ നടന്നു. പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. എന്‍.ജയരാജന്‍ മാസ്റ്റര്‍, സി.കെ ദാമോധരന്‍, കണ്ണങ്കേരി രാജന്‍, പി.പ്രഹളാദന്‍, പി.രവീന്ദ്രന്‍ കോളയാട്, കെ.വി ഷൈജു, എം.വാസു, റെജി നിടുംപൊയില്‍, കെ.പ്രിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ണാടക വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറുടെ മൃതദേഹം കണ്ടെത്തി

കാണാതായ കര്‍ണാടക വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറുടെ മൃതദേഹം കണ്ടെത്തി. ബാരാപോള്‍ പുഴയുടെ ഭാഗമായ നീലംപുഴയിലാണ് കര്‍ണാടക പൊന്നംപേട്ട സ്വദേശിയായ തരുണിനെ(21) കാണാതായത്. കര്‍ണാടകത്തിന്റെ കൊക്ക ക്യാമ്പിലുള്ള തരുണ്‍ കാല് തെന്നി പുഴയില്‍ വീഴുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. തരുണിന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ണാടകത്തില്‍ നിന്നുള്ള സംഘം ബാരാപോള്‍ പുഴയില്‍ ഉള്‍പ്പെടെനടത്തിയിരുന്നു. ഇതിനിടയില്‍ വീണ സ്ഥലത്തിന് സമീപത്ത് നിന്ന് എന്‍.ഡി.ആര്‍.എഫ് സംഘം നടത്തിയ പരിശോധനയിലാണ് തരുണിനെ മൃതദേഹം കണ്ടെത്തിയത്.

ലഹരി വില്‍പ്പന; പുന്നാട് സ്വദേശി പിടിയില്‍

ഇരിട്ടി: വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ലഹരി വില്‍പ്പന നടത്തുന്ന പുന്നാട് സ്വദേശി പിടിയില്‍.പുന്നാട് പുറിപ്പാറയിലെ എം.കെ ഹൗസില്‍ മുസ്തഫ (50)യെയാണ് ഇരിട്ടി എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എടക്കാനം വായനശാലയ്ക്ക് സമീപത്ത് വച്ച് പിടികൂടിയത്. ഇയാളില്‍ നിന്ന് 75 പാക്കറ്റ് ഹാന്‍സും 4000 രൂപയും കണ്ടെടുത്തു. കര്‍ണ്ണാടകയില്‍ നിന്നുള്‍പ്പെടെ ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തികൊണ്ടു വന്ന് ഇരിട്ടി മേഖലയിലെ കടകളിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നര കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 1634 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സ്വര്‍ണ പ്ലേറ്റുകളാക്കി എമര്‍ജന്‍സി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ആലോചനാ യോഗം ചേര്‍ന്നു

ആറളം: ഫാമില്‍ നിന്നും വിവിധ കാലയളവുകളിലായി പിരിഞ്ഞു പോയ പി. എഫ് പെന്‍ഷന് അര്‍ഹരായ തൊഴിലാളികളുടെ കൂട്ടായ്മ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കാക്കയങ്ങാട് വ്യാപാരഭവനില്‍ ആലോചനാ യോഗം ചേര്‍ന്നു. മുന്‍തൊഴിലാളി കെ. എന്‍ ശങ്കരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇ. ജി സുകുമാരന്‍, എ. വി ജോസ്, വി. യു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ എഴുപത്തി അഞ്ചില്‍പരം തൊഴിലാളികള്‍ പങ്കെടുത്തു. അടുത്ത ആലോചനായോഗം കീഴ്പ്പള്ളിയില്‍ വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.

സംസ്ഥാന സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടി ജോയല്‍ ബാബു

കോളയാട്: സെപ്റ്റംബര്‍ 24-ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ് വച്ച് നടന്ന ജില്ലാ തല കരാട്ടെ ചാമ്പ്യഷിപ്പിലാണ് കോളയാട് -വായന്നൂര്‍ സ്വദേശി ജോയല്‍ ചാമ്പ്യനായത്. സംസ്ഥാന -ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. കതിരൂര് അലന്‍ തിലക് കരാട്ടെ സെന്ററില്‍ കോച്ച് സുമേഷ് സെന്‍ സായിയുടെ കീഴില്‍ 10 വര്‍ഷമായി കരാട്ടെ പരിശീലനം നടത്തുന്നു. പേരാവൂര്‍ സെന്‍് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് ജോയല്‍ ബാബു. വായന്നൂര്‍ സ്ഥലമണ്ഡപത്തില്‍ വീട്ടില്‍ ഫിലോമിന – ബാബു ദമ്പതികളുടെ മകനാണ്.