Hivision Channel

latest news

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകള്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കേണ്ടത് ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് നയം നവംബറില്‍ നിലവില്‍ വരും. ഹൈക്കോടതിയിലും ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതൊന്നും എം ലിജു കൂട്ടിച്ചേര്‍ത്തു.

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു Read More »

കേരളത്തിലെ എസ്‌ഐആര്‍ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കില്ലെന്ന് സുപ്രീംകോടതി.

കേരളത്തിലെ എസ്‌ഐആര്‍ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതുവരെ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ നിലനിര്‍ത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, പുറത്താക്കപ്പെട്ട 24 ലക്ഷം പേരില്‍ പലര്‍ക്കും തുടര്‍അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകന്‍ ജി പ്രകാശ് വാദിച്ചു. തുടര്‍ന്ന് പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താനുള്ള നടപടികള്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. എസ്‌ഐആര്‍ ഒരു തുടര്‍പ്രക്രിയയാണെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കേരളത്തിലെ എസ്‌ഐആര്‍ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കില്ലെന്ന് സുപ്രീംകോടതി. Read More »

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നെയ്യ് സ്റ്റോര്‍ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാല്‍ ആണ് അറസ്റ്റിലായത്. ദേവസ്വംബോര്‍ഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാള്‍. മില്‍മ നെയ്യ് ശബരിമലയില്‍ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതില്‍ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നേരെത്തെ പിടിയിലായ കരാറുകാരന്‍ എസ് എസ് ബിനുവിന്റെ മൊഴിലാണ് പുതിയ അറസ്റ്റ്.

നെയ്യ് ക്രമക്കേടില്‍ കരാറുകാരന്‍ എസ്എസ് ബിനുവിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായ എസ് എസ് ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മില്‍മ നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജന്‍സികള്‍ക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തല്‍. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചെന്നും കണ്ടെത്തി. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്നാണ് നിഗമനം.

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍ Read More »

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുമ്പോള്‍, വില കൂടുതല്‍ കൊടുക്കേണ്ടി വരുന്നതാണ് പ്രയാസം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാചല്‍ മാത്രമല്ല, മറ്റ് സ്ഥലങ്ങളിലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതും പരിഗണിക്കുന്നുണ്ട്. കൂടുതല്‍ അളവ് ഹിമാചലില്‍ നിന്നാണ് ലഭിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രി വിഡി സതീശന്‍, ചീഫ് സെക്രട്ടറി എന്നിവരുമായി ഇന്നലെ സംസാരിച്ചു. വൈദ്യുതി ഉപയോഗം അസാധാരണമായി വര്‍ധിച്ചതാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണമായത്. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ ഉപയോഗത്തില്‍ വര്‍ധനവ് ഉണ്ട്. ഇത് കേരളം മാത്രം നേരിടുന്ന പ്രശ്‌നമല്ലെന്നും ദേശീയ തലത്തില്‍ നേരിടുന്ന പ്രശ്‌നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. Read More »

‘ഫെസ്റ്റിവല്‍ ഓഫ് കേരളം 2026 ‘ ലോഗോ പ്രകാശനം ചെയ്തു.കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നിയമസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടന്ന ‘ഫെസ്റ്റിവല്‍ ഓഫ് കേരളം 2026’ ന്റെ ലോഗോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത എണ്ണമറ്റ നല്ല മനുഷ്യരെ അനുസ്മരിച്ച മുഖ്യമന്ത്രി, ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മള്‍ വളരേണ്ടതുണ്ടെന്ന് ഓര്‍മിപ്പിച്ചു. ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയാണ് മുന്നോട്ട് പോകുന്നതെന്നും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ അത് യാഥാര്‍ഥ്യമാക്കാനാകൂ എന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ അടയാളപ്പെടുത്തുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളില്‍ ‘ഫെസ്റ്റിവല്‍ കേരള’ സംഘടിപ്പിക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും സാംസ്‌കാരിക പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ കേരളയിലൂടെ അവസരമൊരുങ്ങും.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസര സൃഷ്ടി, ഭദ്രമായ ധനസ്ഥിതി, ശക്തമായ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുന്‍നിരയിലേക്ക് നയിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തനതായ കല, സാഹിത്യം, എഴുത്ത്, വായന എന്നിവ സംരക്ഷിച്ചു നിര്‍ത്തുമ്പോള്‍ തന്നെ, കേരളം ഇതുവരെ മുന്‍പന്തിയില്‍ നിന്ന മേഖലകളില്‍ ആ ആധിപത്യം തുടരുകയും പിന്നിലായ മേഖലകളില്‍ മുന്നിലേക്ക് കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്യും. കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ഈ കൂട്ടായ യത്‌നത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

‘ഫെസ്റ്റിവല്‍ ഓഫ് കേരളം 2026 ‘ ലോഗോ പ്രകാശനം ചെയ്തു.കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »

സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ അവകാശം ഉണ്ടെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍

സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂര്‍ണ അവകാശം പൗരന്മാര്‍ക്കുണ്ടെന്നും അവകാശം വിനിയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ വി. ഹരിനായര്‍. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ വയനാട് പൂതാടി അങ്ങാടിശ്ശേരി ഉന്നതിയിലെ എം.പി.സി.യില്‍ നടന്ന വിവരാവകാശ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ഫലപ്രദമായി വിനിയോഗിക്കേണ്ട രീതികളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 30 ദിവസത്തിനകം മറുപടി നല്‍കണം. മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നിയമ പ്രകാരം പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിഎസ്ബി ഫണ്ടുകള്‍ ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിവരാവകാശ കമ്മിഷണര്‍ ഡോ. എം. ശ്രീകുമാര്‍ പറഞ്ഞു. വിവരാവകാശ അപേക്ഷകള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കമ്മിഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് വിശദീകരിച്ചു. അപേക്ഷകള്‍ക്ക് നിശ്ചിത സമയത്തിനകം മറുപടി നല്‍കാതിരുന്നാല്‍ നിയമപ്രകാരം പ്രതിദിനം 250 രൂപ നിരക്കില്‍ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ടെന്ന് കമ്മിഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു. പ്രമോട്ടര്‍മാരുടെ നിയമനം, തൊഴില്‍, തൊഴിലുറപ്പ് വേതനം, വീടുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാതെ കരാറുകാര്‍ പിന്മാറുന്നത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഉന്നതികളിലെ നിവാസികള്‍ സംശയങ്ങള്‍ ഉന്നയിച്ചു.

സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ അവകാശം ഉണ്ടെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ Read More »

മുണ്ടക്കൈചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.

മുണ്ടക്കൈചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്. 7,19,99,400 രൂപയാണ് അനുവദിച്ചത്. കെട്ടിട നമ്പറുകള്‍ ഉള്ള 128 കടമുറികള്‍ 48 പേരുടെ പേരിലാണ് ഉള്ളത്. ഉടമകളായ 48 പേര്‍ക്കും ലൈസന്‍സുള്ള വാണിജ്യ സംരംഭകര്‍ക്കുമാണ് നഷ്ടപരിഹാരം നല്‍കുക. 28 പേരാണ് ലൈസന്‍സുള്ള വാണിജ്യ സംരംഭകര്‍. തുക ഉടനെ കൈമാറും.

മുണ്ടക്കൈചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. Read More »

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി. തെളിവ് നശിപ്പിച്ചെങ്കില്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശം നല്‍കി.

വാഹനാപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയതില്‍ കോടതിക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിശദീകരണം നല്‍കിയിരുന്നു. പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാനാണ് ജില്ലാ ജഡ്ജിയുടെ അനുമതി വേണ്ടതെന്നും ജഡ്ജിയുടെ വിശദീകരണം.

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More »

കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്‌പെന്‍ഷന്‍

കായിക മേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകന്‍ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയാണ് ജിജോ ജെയിംസ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു.

കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്‌പെന്‍ഷന്‍ Read More »

സപ്ലൈകോ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം വരുന്നു.പുതിയ ശബരി ഉല്‍പ്പന്നങ്ങളും വിപണിയിലേക്ക്

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ പുതിയ ഉല്‍പ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കുന്നു. ശബരി ആട്ട, ശബരി ഗോള്‍ഡ് ചായപ്പൊടി, ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാന്‍ഡഡ് പാക്കിംഗില്‍ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബര്‍ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസില്‍ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കും

തൃക്കാക്കര എംഎല്‍എ ഉമ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓണ്‍ലൈന്‍ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ പരാതികള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.

സപ്ലൈകോ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം വരുന്നു.പുതിയ ശബരി ഉല്‍പ്പന്നങ്ങളും വിപണിയിലേക്ക് Read More »