പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും.
വാക്സിന് സ്വീകരിച്ചിട്ടും പേവിഷബാധ മരണം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യക്കാണ് നിലവില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന വിശദീകരണം. കസൗളിലെ ഡ്രഗ്സ് ലാബിലാണ് വാക്സിന് ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടിലേക്കെത്താനാകൂ.
മരിച്ചവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവര്‍ വാക്സിന് സ്വീകരിച്ചിരുന്നോ എന്നതടക്കം പരിശോധിച്ച ശേഷമേ വാക്സിന് ഫലപ്രദമായിരുന്നോ എന്ന് പറയാന്‍ കഴിയൂ എന്നും കേന്ദ്രം വിശദീകരിക്കുന്നു.
ഇരിട്ടി: ചെറുവോട് ഇ.കെ നായനാര്‍ ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മറ്റി അംഗം പി.പി അശോകന് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.സി രതീഷ് അധ്യക്ഷനായി. ക്ലബ് സെക്രട്ടറി പി സന്തോഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി രഘു, ശ്യാംജിത്ത്, രസിന്ത്, കെ.കെ വിനോദ്, പി സജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിന് സമീപം ബസിനടിയില്‍പ്പെട്ട് കണിച്ചാര്‍ സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചു. കണിച്ചാര്‍ സ്വദേശി തെക്കേക്കുറ്റ് ജോയലാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ പത്തരയോടെയാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോള് ബൈക്കിന് പിന്നിലിരുന്ന ജോയല്‍ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. മരിച്ച ജോയല്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി പാലായിലെത്തിയതായിരുന്നു. കണിച്ചാറിലെ തെക്കേക്കുറ്റ് ജോബിയുടെ മകനാണ് ജോയല്‍.
കണ്ണൂരില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു.പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളില്‍ ഒന്നും പശു പോയിരുന്നില്ല.
മുഴക്കുന്ന്: നിഹാന് ഷോട്ടോഖാന്‍ കരാട്ടെ അസോസിയേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന കളര്‍ ബെല്‍റ്റ് വിജയികള്‍ക്കുള്ള ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും മുഴക്കുന്ന് യു.പി സ്കൂളില്‍ വെച്ച് ഷിഹാന്‍ വിനോദ് കുമാര്‍ വിതരണം ചെയ്തു. ജില്ല ചീഫ് ഇന്‍സ്ട്രക്ടര്‍ റെന്‍ഷി പി.പി ഭാസ്കരന് അധ്യക്ഷത വഹിച്ചു. ഭവിന്‍ദാസ്, രാജീവന് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു
ഈ വര്‍ഷം കണ്ണൂര്‍ നഗരത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. ‘കണ്ണൂര്‍ ദസറ ഹരിതോത്സവം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദമാക്കി നവരാത്രി ആഘോഷം നടത്തുമെന്ന് നഗരത്തിലേയും നഗരപ്രാന്തത്തിലേയും കോവിലുകളുടെ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്കി. ഇത് സംബന്ധിച്ച് കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കോവില്‍ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. ഫ്ളക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ ഒഴിവാക്കും. ക്ഷേത്രപരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കും, തുണി സഞ്ചി പ്രോത്സാഹിക്കും. ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കും. പ്രസാദ വിതരണത്തിന്ന് ഇല, തുണി സഞ്ചി, പേപ്പര്‍ ബാഗ് എന്നിവ ഉപയോഗിക്കും. ഡിസ്പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കും. ഭക്ഷണ അവശിഷ്ടങ്ങള്‍ നഗരസഭയുമായി ചേര്‍ന്ന് സംസ്കരിക്കും. ഇക്കുറി സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയാണ് നവരാത്രി ഉത്സവം നടക്കുന്നത്. കണ്ണൂര്‍ ദസറ ഹരിതോത്സവമാക്കാന്‍ ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ഷൈന്‍ യോഗത്തെ അറിയിച്ചു. കോവില്‍ ഭാരവാഹികള്‍ക്ക് പുറമെ ഹരിത കേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പുതുതായി ആരംഭിച്ചു. ലെവല്‍ 2 ട്രോമ കെയര്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണയിലാണ്. ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. അനേസ്തേഷ്യ വിഭാഗത്തില്‍ 10 അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്, ഏഴ് മള്‍ട്ടിപാരമീറ്റര്‍ മോണിറ്റര്‍, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്, വീഡിയോ ഇന്‍ട്യുബേറ്റിംഗ് ബ്രോങ്കോസ്കോപ്പ്, ഏഴ് ഇലക്ട്രിക്കല്‍ ഓപ്പറേഷന് ടേബിള്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് ഒസിടി വിത്ത് എഫ്എഫ്ആര്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ആട്ടോമേറ്റഡ് എലിസ പ്രോസസര്‍, കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ സ്പെക്ട്രോ ഫോട്ടോമീറ്റര്‍, ഡിജിറ്റല്‍ ഡിഫറന്‍ഷ്യല്‍ സ്കാനിംഗ് കൊളോറിമെട്രി, സിഎസ്എസ്ഡി വിഭാഗത്തില്‍ വാഷര്‍ ഡിസിന്‍ഫെക്ടര്‍, ഡബിള്‍ ഡോര്‍ സ്റ്റീം സ്റ്റെറിലൈസര്‍, സിവിടിഎസില്‍ കാര്‍ഡിയോ വാസ്കുലാര്‍ അള്‍ട്രാസൗണ്ട് മെഷീന്, ഹൈ എന്‍ഡ് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്, ഡെര്‍മറ്റോളജി വിഭാഗത്തില്‍ പള്‍സ് ഡൈ ലേസര്‍, എമര്‍ജന്‍സി മെഡിസിനില്‍ എംആര്‍ഐ കോംപാറ്റബിള് വെന്റിലേറ്റര്‍, സെന്‍ട്രല്‍ ലാബില്‍ ഫുള്ളി ആട്ടോമേറ്റഡ് യൂറിന്‍ അനലൈസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഹംഫ്രി ഫീല്‍ഡ് അനലൈസര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ഹൈ എന്‍ഡ് സര്‍ജിക്കല്‍ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
വാരപീടികയില്‍: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മഞ്ചേരി സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍.