Hivision Channel

കണ്ണൂര്‍ ദസറ ഹരിതോത്സവമാക്കും

ഈ വര്‍ഷം കണ്ണൂര്‍ നഗരത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. ‘കണ്ണൂര്‍ ദസറ ഹരിതോത്സവം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദമാക്കി നവരാത്രി ആഘോഷം നടത്തുമെന്ന് നഗരത്തിലേയും നഗരപ്രാന്തത്തിലേയും കോവിലുകളുടെ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കോവില്‍ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. ഫ്ളക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ ഒഴിവാക്കും. ക്ഷേത്രപരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കും, തുണി സഞ്ചി പ്രോത്സാഹിക്കും. ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കും. പ്രസാദ വിതരണത്തിന്ന് ഇല, തുണി സഞ്ചി, പേപ്പര്‍ ബാഗ് എന്നിവ ഉപയോഗിക്കും. ഡിസ്പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കും. ഭക്ഷണ അവശിഷ്ടങ്ങള്‍ നഗരസഭയുമായി ചേര്‍ന്ന് സംസ്‌കരിക്കും. ഇക്കുറി സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയാണ് നവരാത്രി ഉത്സവം നടക്കുന്നത്. കണ്ണൂര്‍ ദസറ ഹരിതോത്സവമാക്കാന്‍ ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ഷൈന്‍ യോഗത്തെ അറിയിച്ചു. കോവില്‍ ഭാരവാഹികള്‍ക്ക് പുറമെ ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *