Hivision Channel

പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിനായി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി; കേന്ദ്ര ആരോഗ്യമന്ത്രി

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും.

വാക്സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധ മരണം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്കാണ് നിലവില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന വിശദീകരണം. കസൗളിലെ ഡ്രഗ്സ് ലാബിലാണ് വാക്സിന്‍ ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടിലേക്കെത്താനാകൂ.

മരിച്ചവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നോ എന്നതടക്കം പരിശോധിച്ച ശേഷമേ വാക്സിന്‍ ഫലപ്രദമായിരുന്നോ എന്ന് പറയാന്‍ കഴിയൂ എന്നും കേന്ദ്രം വിശദീകരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *