Hivision Channel

latest news

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം

പേരാവൂര്‍: യൂണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം റോബിന്‍സ് ഹാളില്‍ നടന്നു. യു.എം.സി ജില്ലാ പ്രസിഡണ്ട് ടി.എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണോദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ നിര്‍വഹിച്ചു.യു.എം.സി മണത്തണ യൂണിറ്റ് പ്രസിഡണ്ട് എം.ജി മന്മദന്‍ ഓണ സന്ദേശം നല്‍കി. ജില്ലാ എക്‌സിക്യൂട്ടിവ് വി.കെ വിനേശന്‍, യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ മധു നന്ത്യത്ത്, സൈമണ്‍ മേച്ചേരി, യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദ് കാട്ടുമാടം, വനിതാ വിംങ്ങ് പ്രസിഡണ്ട് ദിവ്യ സ്വരൂപ്, യൂണിറ്റ് ട്രഷറര്‍ വി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം Read More »

ജലാഞ്ജലി – നീരുറവ് ബാലോത്സവം

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് ജലാഞ്ജലി – നീരുറവ് ബാലോത്സവം പേരാവൂര്‍ എം.പി യു.പി സ്‌കൂളില്‍ വച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കഥാകൃത്തുമായ വി.ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി ജോഷ്വാ, പഞ്ചായത്ത് അംഗം ശൈലജ ടീച്ചര്‍, നിഷാദ് മണത്തണ തുടങ്ങിയവര്‍ സംസാരിച്ചു.

ജലാഞ്ജലി – നീരുറവ് ബാലോത്സവം Read More »

ശക്തി കൂടിയ ന്യുനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി; രണ്ട് നാള്‍ വ്യാപക മഴ

കേരളത്തില്‍ രണ്ട് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് മുതല്‍ നാല് ദിവസം വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത. തെക്ക് ഒഡിഷ-വടക്ക് ആന്ധ്രാ തീരത്തിന് സമീപത്ത് വടക്കു പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യുന മര്‍ദ്ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി തെക്ക് ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 12 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തി കൂടിയ ന്യുനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി; രണ്ട് നാള്‍ വ്യാപക മഴ Read More »

കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

ഇരിട്ടി മട്ടന്നൂർ റൂട്ടിൽ കീഴൂർ കുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് മൂന്നുപേർക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടായിരുന്നു അപകടം.

കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. Read More »

ഘോഷയാത്ര നടത്തി

ഇരിട്ടി: എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഇരിട്ടി ടൗണില്‍ ഘോഷയാത്ര നടത്തി. പയഞ്ചേരിമുക്കില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര കല്ലുമുട്ടി ഗുരു മന്ദിരത്തിന് സമീപം സമാപിച്ചു. യൂണിയന്‍ ഭാരവാഹികളായ കെ.വി അജി, പി.എന്‍ ബാബു, കെ.കെ സോമന്‍, വിജയന്‍ ചാത്തോത്ത്, പി.പി. കുഞ്ഞുഞ്ഞ്, സഹദേവന്‍ പനയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഘോഷയാത്ര നടത്തി Read More »

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് എ.ഡി.എസിന്റെ നേതൃത്വത്തില്‍ തെരുവത്ത് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പര്‍ ഗീത, സതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 17 കുടുംബശ്രീ അംഗങ്ങള്‍ കലാ- കായിക മത്സരങ്ങളില്‍ പങ്കെടുത്തു.

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു Read More »

വായനശാല ഓണവസന്തവും ജല ബാലോത്സവവും

ഏലപ്പീടിക: അനുഗ്രഹ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് വായനശാല & ഗ്രന്ഥാലയത്തിന്റെയും കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഏലപ്പീടികയില്‍ വായനശാല ഓണവസന്തവും, ജല ബാലോത്സവവും സംഘടിപ്പിച്ചു. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അധ്യക്ഷത വഹിച്ചു.അഖില്‍ ശശിന്ദ്രന്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പരിചയപ്പെടുത്തി. റിസോഴ്‌സ് പേഴ്‌സണ്‍ ജിന്‍സി ഷാജു, ജോണ്‍സണ്‍ വി.വി, അനീറ്റ, അഞ്ജു സന്തോഷ്, സോഫിയ വയലില്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി.

വായനശാല ഓണവസന്തവും ജല ബാലോത്സവവും Read More »

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ആറളം: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1993 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. തേന്‍ മിഠായി എന്ന പേരില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പി പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വി വിദ്യാര്‍ത്ഥി പ്രതിനിധി പ്രതിഭ പി. സെബാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകരായ എ.ഡി. ചാക്കോ, മാര്‍ക്കോസ്, ഒ.എന്‍.വി ബാലന്‍, കെ.കെ ബാലന്‍, പ്രസന്ന, പുരുഷോത്തമന്‍, രാധ, കുഞ്ഞികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ഷീബ, പി.ടി.എ പ്രസിഡണ്ട് ഷൈന്‍ ബാബു, യു.വി നദീര്‍, മാസ്റ്റര്‍ അനുഗ്രഹ് എന്നിവര്‍ സംബന്ധിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം Read More »

ഗുരുദേവ ജയന്തി ആഘോഷം

കാക്കയങ്ങാട്: എസ്.എന്‍.ഡി.പി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷം നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികള്‍ക്ക് സെക്രട്ടറി കെ ഗോപി, വി മുരളീധരന്‍, കെ.കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗുരുദേവ ജയന്തി ആഘോഷം Read More »

ഓണം ഫെസ്റ്റിന്റെ ഭാഗമായി വയോജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കഥാകൃത്ത് വിനോദ് പി.കെ എന്നിവരെ ആദരിച്ചു

ഈരായിക്കൊല്ലി: ജ്ഞാനോദയ ഗ്രന്ഥാലയത്തിന്റെയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഓണം ഫെസ്റ്റിന്റെ ഭാഗമായി വയോജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കഥാകൃത്ത് വിനോദ് പി കെ എന്നിവരെ ആദരിച്ചു. പി പ്രഹ്ലാദന്റെ അധ്യക്ഷതയില്‍ കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു. അമല്‍ എം.എസ്, ചന്ദ്രജിത്ത്, ആകാശ് ബാബു, എ രാജന്‍, സാബു, ഷിയോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഓണം ഫെസ്റ്റിന്റെ ഭാഗമായി വയോജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കഥാകൃത്ത് വിനോദ് പി.കെ എന്നിവരെ ആദരിച്ചു Read More »