പേരാവൂര്‍: യൂണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം റോബിന്‍സ് ഹാളില്‍ നടന്നു. യു.എം.സി ജില്ലാ പ്രസിഡണ്ട് ടി.എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണോദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ നിര്‍വഹിച്ചു.യു.എം.സി മണത്തണ യൂണിറ്റ് പ്രസിഡണ്ട് എം.ജി മന്മദന്‍ ഓണ സന്ദേശം നല്‍കി. ജില്ലാ എക്‌സിക്യൂട്ടിവ് വി.കെ വിനേശന്‍, യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ മധു നന്ത്യത്ത്, സൈമണ്‍ മേച്ചേരി, യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദ് കാട്ടുമാടം, വനിതാ വിംങ്ങ് പ്രസിഡണ്ട് ദിവ്യ സ്വരൂപ്, യൂണിറ്റ് ട്രഷറര്‍ വി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.