Hivision Channel

latest news

കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കരിങ്കട വീട്ടില്‍ സാജു ആന്റണിയും (64) ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തി. തുടര്‍ന്നാണ് വീടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാജുവും ഭാര്യയും ബെഡ്‌റൂമിലാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ മകന്‍ സവിനെ സ്റ്റോര്‍ റൂമിലാണ് കണ്ടെത്തിയത്. ഇവര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. അതിക്രമങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനനയില്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ മരണത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സവിന്റെ ഭാര്യ വിദേശത്താണ്. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ Read More »

NVS 03 ഭ്രമണപഥത്തില്‍; ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയം

ഗതിനിര്‍ണയത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇന്ത്യ വികസിപ്പിച്ച NVS 03-യെ ഭ്രമണപഥത്തില്‍ എത്തിച്ചു. ഇന്നലെ രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ ജി.എസ്.എല്‍.വി.-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പുലര്‍ച്ചെ 12.09ന്, 18 മിനിറ്റ് 50 സെക്കന്‍ഡില്‍ വിജയകരമായി ഉപ?ഗ്രഹം ഭ്രമണപഥത്തിലെത്തി. തദ്ദേശീയ നാവിഗേഷന്‍ സംവിധാനമായ ‘നാവിക്’ പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്.

GSLV യുടെ ഇരുപതാം വിക്ഷേപണ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയായത്. ISROയുടെ വൈദഗ്ധ്യം സാക്ഷ്യപെടുത്തുന്ന ദൗത്യമാണെന്നും ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും ISRO ചെയര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ച് ഒരുപോലെ അധ്വാനിച്ചാല്‍ എന്ത് ഫലം നേടാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഈ ദൗത്യവിജയമെന്ന് മിഷന്‍ ഡയറക്ടറും മലയാളിയുമായ തോമസ് കുര്യന്‍ പറഞ്ഞു.

അമേരിക്കയുടെ ജി.പി.എസ് പോലെ ഇതും പൊസിഷനിങ്, നാവിഗേഷന്‍, ടൈമിങ് സേവനങ്ങള്‍ നല്‍കുന്നതിനുള്ളതാണ് ഇന്ത്യയെയും അതിര്‍ത്തികളില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെയും നാവിക് ഉള്‍ക്കൊള്ളും. ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഐ.എസ്.ആര്‍.ഒ എന്‍.വി.എസ്-04, എന്‍.വി.എസ്-05 എന്നിവയും വികസിപ്പിക്കുന്നുണ്ട്.

NVS 03 ഭ്രമണപഥത്തില്‍; ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയം Read More »

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. ഓണറേറിയം വര്‍ധനവ് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുക. നിലവില്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോര്‍ട്ട്. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാണ് ശിപാര്‍ശ..

നിലവിലെ ഓണറേറിയത്തില്‍ 100 ശതമാനം വര്‍ദ്ധനവ് വേണമെന്നും സമിതിയുടെ ശിപാര്‍ശ. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഷാനവാസ് ഐ.എ.എസ് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. വര്‍ദ്ധിപ്പിച്ച ഓണറേറിയം അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ Read More »

ജനസംഖ്യ സെന്‍സസ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും.

ജനസംഖ്യ സെന്‍സസ് അടുത്ത വര്‍ഷം ജനുവരി 25 ന് ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് ജനസംഖ്യ സെന്‍സസ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ജനസംഖ്യാ സെന്‍സസ് തന്നെ നടക്കും. വീടുതോറുമുള്ള സെന്‍സസ് ആരംഭിക്കുന്നതിന് മുന്‍പ് പൗരന്മാര്‍ക്ക് സെല്‍ഫ് എന്യൂമറേഷന് അവസരം നല്‍കും. നാല്‍പത് ചോദ്യങ്ങളായിരിക്കും ജനസംഖ്യ സെന്‍സസില്‍ ഉള്‍പ്പെടുത്തുക. ജാതി, മതം, മാതാപിതാക്കളുടെ ജനനതിയതി, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം പങ്കാളിയുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയെക്കുറിച്ച് പ്രത്യേക ചോദ്യങ്ങള്‍ ഉണ്ടാകും.

സെന്‍സസില്‍ 13 എണ്ണം പുതിയ ചോദ്യങ്ങളാണ്. സെല്‍ഫ് എന്യൂമറേഷന് അവസരം 2027 ജനുവരി 10 മുതല്‍ 24 വരെ നടക്കും. ഇത് നിര്‍ബന്ധമല്ല. ജനസംഖ്യാ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചു തിരുത്തുന്നതിനുള്ള ഘട്ടം 2027 മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കും. 1948-ലെ സെന്‍സസ് ആക്ട്, 1990-ലെ സെന്‍സസ് ചട്ടങ്ങള്‍ എന്നിവയിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഇന്ത്യയിലെ സെന്‍സസ് നടത്തുന്നത്. ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത് 2011-ല്‍, രണ്ട് ഘട്ടങ്ങളിലായാണ്.

2021-ല്‍ നടത്താനിരുന്ന സെന്‍സസിന്റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2020 ഏപ്രില്‍ 1 മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, രാജ്യത്തുടനീളം കോവിഡ്-19 മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍, സെന്‍സസ് നടപടികള്‍ മാറ്റിവെക്കുകയുണ്ടായി. ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയായ ഇതിനായി 11,718 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്.

ജനസംഖ്യ സെന്‍സസ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും. Read More »

ചേരാനല്ലൂര്‍ അപകടം; കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരന്‍ ഓടിച്ച ബെന്‍സ് ഇടിച്ച് ചേരാനല്ലൂരില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് മടങ്ങിയത്. 17 കാരന്റെ അച്ഛനായ അഡീഷണല്‍ ജഡ്ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് നല്‍കി. ജഡ്ജി തെളിവുകള്‍ നശിപ്പിച്ചെന്ന് കുടുംബം പരാതിയില്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തില്‍ അവിടേക്ക് എത്തി. ഇത് സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടതാണെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും കുടുംബം വിവരിച്ചു. കുടുംബത്തിന്റെ ആശങ്കകള്‍ കുടുംബം മുഖ്യമന്ത്രിയോട് പങ്കുവച്ചതായി മകള്‍ ഭദ്ര കീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിപെടുത്തി തന്നെ ആരും വക്കാലത്ത് ഒപ്പിടിപ്പിച്ചിട്ടില്ലെന്നും മകള്‍ വ്യക്തമാക്കി. ഞാന്‍ വക്കാലത്ത് ഒപ്പിട്ടിരുന്നു. കോടതിയില്‍ നടന്നതിനെ കുറിച്ച് അറിയില്ല. കോടതിയുടെ തീരുമാനം വന്ന ശേഷം തുടര്‍ തീരുമാനങ്ങള്‍ എടുക്കും. അഡ്വ. ശ്രീജിത്ത് തന്നെ തങ്ങളുടെ അഭിഭാഷകനായി തുടരുമെന്നും ഭദ്ര വ്യക്തമാക്കി.

ചേരാനല്ലൂര്‍ അപകടം; കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി വീട്ടിലെത്തി Read More »

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍ വെറ്റ് ലീസിനെടുത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍

ബസ് സര്‍വീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികളുമായി വഴുതക്കാട് ട്രാന്‍സ് ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പു നല്‍കി.

ബസുകളുടെ സര്‍വീസ് കാലപരിധി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാര്‍ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകള്‍ നിയമാനുസൃതം നടപ്പിലാക്കുമെന്ന് മന്ത്രി സി. പി ജോണ്‍ അറിയിച്ചു. ഒരു ബസ് ഉടമയ്ക്ക് തന്റെ സര്‍വീസ് മറ്റൊരാള്‍ക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവര്‍ക്ക് സര്‍ക്കാരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നതിനുമായി ഒരു സ്ഥിരം സമിതി രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയാകും ഈ സമിതി പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍ വെറ്റ് ലീസിനെടുത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ Read More »

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകള്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കേണ്ടത് ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് നയം നവംബറില്‍ നിലവില്‍ വരും. ഹൈക്കോടതിയിലും ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതൊന്നും എം ലിജു കൂട്ടിച്ചേര്‍ത്തു.

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു Read More »

കേരളത്തിലെ എസ്‌ഐആര്‍ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കില്ലെന്ന് സുപ്രീംകോടതി.

കേരളത്തിലെ എസ്‌ഐആര്‍ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതുവരെ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ നിലനിര്‍ത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, പുറത്താക്കപ്പെട്ട 24 ലക്ഷം പേരില്‍ പലര്‍ക്കും തുടര്‍അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകന്‍ ജി പ്രകാശ് വാദിച്ചു. തുടര്‍ന്ന് പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താനുള്ള നടപടികള്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. എസ്‌ഐആര്‍ ഒരു തുടര്‍പ്രക്രിയയാണെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കേരളത്തിലെ എസ്‌ഐആര്‍ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കില്ലെന്ന് സുപ്രീംകോടതി. Read More »

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നെയ്യ് സ്റ്റോര്‍ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാല്‍ ആണ് അറസ്റ്റിലായത്. ദേവസ്വംബോര്‍ഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാള്‍. മില്‍മ നെയ്യ് ശബരിമലയില്‍ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതില്‍ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നേരെത്തെ പിടിയിലായ കരാറുകാരന്‍ എസ് എസ് ബിനുവിന്റെ മൊഴിലാണ് പുതിയ അറസ്റ്റ്.

നെയ്യ് ക്രമക്കേടില്‍ കരാറുകാരന്‍ എസ്എസ് ബിനുവിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായ എസ് എസ് ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മില്‍മ നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജന്‍സികള്‍ക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തല്‍. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചെന്നും കണ്ടെത്തി. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്നാണ് നിഗമനം.

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍ Read More »

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുമ്പോള്‍, വില കൂടുതല്‍ കൊടുക്കേണ്ടി വരുന്നതാണ് പ്രയാസം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാചല്‍ മാത്രമല്ല, മറ്റ് സ്ഥലങ്ങളിലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതും പരിഗണിക്കുന്നുണ്ട്. കൂടുതല്‍ അളവ് ഹിമാചലില്‍ നിന്നാണ് ലഭിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രി വിഡി സതീശന്‍, ചീഫ് സെക്രട്ടറി എന്നിവരുമായി ഇന്നലെ സംസാരിച്ചു. വൈദ്യുതി ഉപയോഗം അസാധാരണമായി വര്‍ധിച്ചതാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണമായത്. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ ഉപയോഗത്തില്‍ വര്‍ധനവ് ഉണ്ട്. ഇത് കേരളം മാത്രം നേരിടുന്ന പ്രശ്‌നമല്ലെന്നും ദേശീയ തലത്തില്‍ നേരിടുന്ന പ്രശ്‌നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. Read More »