Hivision Channel

latest news

ആരവം 2കെ22: ഓണാഘോഷ പരിപാടികള്‍

എടത്തൊട്ടി: ഡി പോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ആരവം 2കെ22 എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മെഗാ തിരുവാതിര, വടംവലി,ഉറിയടി തുടങ്ങിയ മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് ഫാ. ജോര്‍ജ് പൊട്ടയില്‍, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. പീറ്റര്‍ ഊരോത്ത്, ജോമി തെക്കേല്‍ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.

ആരവം 2കെ22: ഓണാഘോഷ പരിപാടികള്‍ Read More »

എം.വി ഗോവിന്ദന്‍ രാജിവെച്ചു, എം.ബി രാജേഷ് മന്ത്രി, ഷംസീര്‍ സ്പീക്കര്‍

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എം വി ഗോവിന്ദന്‍. എം വി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എം ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സി.പി.എം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്പീക്കറായി എ എന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. എം ബി രാജേഷിന്റെ വകുപ്പ് തീരുമാനിച്ചിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.

എം.വി ഗോവിന്ദന്‍ രാജിവെച്ചു, എം.ബി രാജേഷ് മന്ത്രി, ഷംസീര്‍ സ്പീക്കര്‍ Read More »

മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഓണാഘോഷം പായം ഗ്രാമ പഞ്ചായത്ത് അംഗം പി. സാജിത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി, സ്‌കൂള്‍ മാനേജര്‍ പി.സി ചന്ദ്രമോഹനന്‍, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി.

മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു Read More »

ഗണേശോത്സവം; സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു

മുഴക്കുന്ന്: ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. പുരുഷോത്തമന്റെ അധ്യക്ഷതയില്‍ അഡ്വ. എ.വി കേശവന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ശ്രീജിത്ത്, ഒ.ടി മഹേഷ്, പി.വി ഭാഗ്യരാജ്, സോജന്‍ലാല്‍ ശര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഭരതശ്രീ കലാക്ഷേത്രം മട്ടന്നൂരിന്റെ നേതൃത്വത്തില്‍ നൃത്ത നിശയും അരങ്ങേറി.

ഗണേശോത്സവം; സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു Read More »

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ലാസുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളെ ഉള്‍പ്പെടുത്തി 3 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കള മത്സരവും നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കായിക മത്സരങ്ങളും നടന്നു. ഓണാഘോഷ പരിപാടികള്‍ക്ക് പ്രധാനാധ്യാപിക സിമി, മാനേജര്‍ ജെ ദേവാസ്, അരവിന്ദാക്ഷന്‍, ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു Read More »

ഓണാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: പെരുമ്പറമ്പ് യു പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണ സദ്യയും ഒരുക്കി.

ഓണാഘോഷം സംഘടിപ്പിച്ചു Read More »

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ഇരിട്ടി: കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൂക്കള മത്സരം വടംവലി, മറ്റ് വിവിധ മത്സരങ്ങളോടെയായിരുന്നു ഓണാഘോഷം. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ആനി പെരുന്നിലം, അധ്യാപകരായ സജിത്ത്, പ്രേമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു Read More »

ഷവര്‍മ മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

ഷവര്‍മ മാര്‍ഗ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വന്നു. ഓണക്കാലത്ത് പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. ഷവര്‍മ തയാറാക്കാന്‍ ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.

ഷവര്‍മ മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി Read More »

മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് അടുത്ത നാല് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. തമിഴ്‌നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാള്‍ ഉള്‍കടല്‍വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴ തുടരാന്‍ കാരണം.

മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത Read More »

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

കൂട്ടുപുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന എം ഡി എം എയു മായാണ് രണ്ട് യുവാക്കള്‍ പിടിയിലാവുന്നത്. ഇരിട്ടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി രജിത്തും സംഘവും കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ ചാലയിലെ കെ.വി ഹൗസില്‍ കെ.വി മുഹസിന്‍, കണ്ണൂര്‍ കാപ്പാട് മീംസാ ഹൗസില്‍ ഇ.പി മുഫ്‌സിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍ Read More »