മുഴക്കുന്ന്: ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. പുരുഷോത്തമന്റെ അധ്യക്ഷതയില്‍ അഡ്വ. എ.വി കേശവന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ശ്രീജിത്ത്, ഒ.ടി മഹേഷ്, പി.വി ഭാഗ്യരാജ്, സോജന്‍ലാല്‍ ശര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഭരതശ്രീ കലാക്ഷേത്രം മട്ടന്നൂരിന്റെ നേതൃത്വത്തില്‍ നൃത്ത നിശയും അരങ്ങേറി.