Hivision Channel

latest news

അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ പ്രതി സുഹൈലിന് എംവിഡിയുടെ കുരുക്ക്. അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് എംവിഡി റിപ്പോര്‍ട്ട് നല്‍കി. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ എംവിഡി ആരംഭിച്ചിട്ടുണ്ട്.

അപകടസമയത്ത് മിനി കൂപ്പറിന് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ജോയിന്റ് ആര്‍ടിഒ കോടതിക്ക് മുന്‍പില്‍ എംവിഡി കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, അനറ്റിക്കല്‍ ലാബ് റിപ്പോര്‍ട്ട് പ്രകാരം, ഒരാള്‍ സാധാരണ മദ്യപിക്കുന്നതിന്റെ അഞ്ചിരട്ടി മദ്യം സുഹൈല്‍ ആ സമയത്ത് സേവിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ് പൊലീസ്. നിലവില്‍ അന്വേഷണസംഘം കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്. മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നോഹ സജീവാണ് കാറിന്റെ ആര്‍സി ഉടമ. കഴിഞ്ഞ ദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌ Read More »

മൊ​ഴി ന​ൽ​കി​യ​ത് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം; ഗ​ൺ​മാ​ൻ മൊ​ഴി മാ​റ്റി

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​യു​ധ​മു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന മൊ​ഴി അ​ന്ന് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ൽ​കി​യ​തെ​ന്ന് ഗ​ൺ​മാ​ൻ അ​ഭി​ലാ​ഷ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി.

വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​ത് നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യി​ൽ​വേ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​ഭി​ലാ​ഷ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. കേ​സി​ൽ അ​ഭി​ലാ​ഷി​ന്‍റെ മൊ​ഴി നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത​ട​ക്ക​മു​ള്ള ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ മൊ​ഴി തി​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം. തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ഭി​ലാ​ഷി​ന്‍റെ പു​തി​യ മൊ​ഴി കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കും.

മൊ​ഴി ന​ൽ​കി​യ​ത് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം; ഗ​ൺ​മാ​ൻ മൊ​ഴി മാ​റ്റി Read More »

വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോള്‍ തെക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 19) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ 20 ന് ഏഴ് ജില്ലകളിലും, 21 ന് പത്ത് ജില്ലകളിലും, 22 ന് എട്ട് ജില്ലകളിലും, 23 ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കും. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും 22, 23 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുന്‍പ് പ്രഖ്യാപിക്കും

വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുന്‍പ് പ്രഖ്യാപിക്കും. ഇതിനായി എക്‌സൈസ് വകുപ്പിന്റെ കരട് പൂര്‍ത്തിയായി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുന്‍പായി വീര്യം കൂടിയ വൈന്‍ വില്‍ക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുന്‍ എക്‌സൈസ് മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുന്‍പ് പ്രഖ്യാപിക്കും Read More »

ശബരിമലയില്‍ ഓണ്‍ലൈന്‍ റൂം ബുക്കിങ് ദര്‍ശനം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാക്കും

ശബരിമലയില്‍ ഓണ്‍ലൈന്‍ റൂം ബുക്കിങ് ദര്‍ശനം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാക്കും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഉടന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇപ്പോള്‍ ആര്‍ക്കും എത്ര മുറികള്‍ വേണമെങ്കിലും ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ്. തുലാമാസ പൂജയ്ക്ക് 400 മുറികള്‍ ഓണ്‍ലൈന്‍ ആക്കിയത് ഏജന്‍സികള്‍ കയ്യടക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റൂമുകള്‍ വളരെ വേഗം ബുക്ക് ചെയ്തു പോയത് ദുരൂഹമായിരുന്നു. അതില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുകയാണ്.

ശബരിമലയില്‍ ഓണ്‍ലൈന്‍ റൂം ബുക്കിങ് ദര്‍ശനം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാക്കും Read More »

വയോമധുരം പദ്ധതി;ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ലെന്ന് പരാതി

സര്‍ക്കാറിന്റെ വയോമധുരം പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ലെന്ന് പരാതി. സാമൂഹ്യ നീതി വകുപ്പ് നല്‍കുന്ന ഗ്ലൂക്കോമീറ്ററുകളെ കുറിച്ചാണ് പരാതി ഉയരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ ഡയറക്ടര്‍ക്ക് മെയില്‍ അയക്കാനാണ് നിര്‍ദേശം ലഭിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്ററുകള്‍ നല്‍കുന്നത് വയോമധുരം പദ്ധതിയിലൂടെയാണ്. 60 വയസ്സിന് മുകളിലുള്ള, പ്രമേഹ രോഗബാധിതരായ വയോധികര്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.

വയോമധുരം പദ്ധതി;ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ലെന്ന് പരാതി Read More »

ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

നാളെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ രാവിലെ 08.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും വ്യക്തമായ ഇടിമിന്നലും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »

ആലപ്പുഴ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

ആലപ്പുഴ പോഷകാഹാരക്കുറവ്മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരനാണ് പോഷകാഹാര കുറവിനെ തുടര്‍ന്ന് മരിച്ചത്. മാതാപിതാക്കളുടെ പരിപാലനത്തില്‍ വന്ന പിഴവാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഈ സാഹചര്യത്തില്‍ വീട്ടിലെ മറ്റ് നാല് കുട്ടികളെ സ്ഥിരമായി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി. പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു.

കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടര്‍ച്ചയായി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാന്‍ താരയും രാജേഷും ഒന്നും ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ ദമ്പതികള്‍ സ്‌കൂളില്‍ വിടിരുന്നില്ല. നല്ല വസ്ത്രമോ ഭക്ഷണമോ നല്‍കില്ല. കുഞ്ഞുങ്ങള്‍ അലഞ്ഞ് തിരിയുന്നത് കണ്ടാലും ഇടപെടില്ല. നാട്ടുകാരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ഏതാനും മാസം മുമ്പ് താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും സ്വന്തം ഇഷ്ടപ്രകാരം താര കുഞ്ഞുങ്ങളുമായി ഇറങ്ങി വരികയായിരുന്നു.

ആലപ്പുഴ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. Read More »

ട്രെയിന്‍ യാത്രക്കിടെ ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ

സുപ്രധാന തീരുമാനവുമായി റെയില്‍വേ.ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ വരും.ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നവര്‍ക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉത്തരവിറക്കി.

പൊതു ഇടങ്ങളില്‍ മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും ഉച്ചത്തിലുള്ള സംസാരവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ട്രെയിന്‍ യാത്രയിലാണ് പലപ്പോഴും ഇത് വലിയ പ്രശ്‌നമായി മാറുന്നത്. മൊബൈല്‍ ഫോണുകളില്‍ സ്പീക്കര്‍ മോഡില്‍ പാട്ടുകള്‍ വെയ്ക്കുന്നതും വീഡിയോകള്‍ കാണുന്നതും കാരണം ബുദ്ധിമുട്ടുന്ന റയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തിരിക്കുകയാണ് സതേണ്‍ റെയില്‍വേ. ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തില്‍ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നവര്‍ക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉത്തരവിറക്കി. മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും. മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയാന്‍ മറ്റ് റെയില്‍വേ സോണുകള്‍ക്കും മെട്രോ സര്‍വീസുകള്‍ക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമപ്രകാരം മെട്രോ റെയിലുകളില്‍ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളില്‍ നിന്ന് പുറത്താക്കാനും സാധിക്കും.

ട്രെയിന്‍ യാത്രക്കിടെ ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ Read More »

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷന്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. 2027 ഏപ്രില്‍ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവര്‍ഷം മുതല്‍ പുതിയ സര്‍ചാര്‍ജും നിലവില്‍ വരും.

കെ.എസ്.ഇ.ബിയുടെ മുന്‍കാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സര്‍ചാര്‍ജും നിരക്കില്‍ ഉള്‍പ്പെടുത്തും.

പീക്ക് സമയത്തിലും മാറ്റം വരുത്തും. വൈകീട്ട് 6 മണി മുതല്‍ 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 6 മുതല്‍ 10 വരെയായിരുന്നു പീക്ക് സമയം. ഈ സമയങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന് നിരക്കില്‍ മാറ്റങ്ങള്‍ വന്നേക്കാം.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷന്‍ Read More »