Hivision Channel

latest news

തെറ്റുവഴി കൃപാഭവനിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി

തെറ്റുവഴി: കൊട്ടിയൂര്‍ ഗ്രാമം വാട്സ്അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉരുള്‍പ്പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച തെറ്റുവഴി കൃപാഭവനിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി. 350 പേര്‍ക്കുള്ള ഭക്ഷണമാണ് നീണ്ടുനോക്കിയിലെ എ.സി ജോസിന്റെ കടയില്‍ നിന്ന് തയ്യാറാക്കി കൃപാഭവനില്‍ എത്തിച്ചത്. വാട്സ്അപ്പ് കൂട്ടായ്മ അഡ്മിന്‍മാരായ ബിജു ആമക്കാട്ട്, ജോബി, അനില്‍കുമാര്‍, സി.കെ വിനോദ്, മജീദ്, ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

ദ്വിദിന രാമായണ ജ്ഞാന യജ്ഞം സമാപിച്ചു

കൊട്ടിയൂര്‍: പെരുമാള്‍ സേവാ സംഘത്തിന്റെയും കേരള അദ്ധ്യാത്മിക പ്രഭാഷക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി മന്ദംചേരി മുത്തപ്പന്‍ മടപ്പുരയില്‍ നടന്നു വന്ന ദ്വിദിന രാമായണ ജ്ഞാന യജ്ഞം സമാപിച്ചു. രാമായണത്തെ അടിസ്ഥാനമാക്കിയുളള പ്രഭാഷണ പരമ്പര, ശ്രീരാമ അഷ്ടോത്തര ശതനാമ അര്‍ച്ചന, രാമായണ പ്രശ്നോത്തരി എന്നിവയും ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി നടന്നു. വിനയന്‍ മണത്തണ, പി.എസ് മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാമായണ ജ്ഞാന യജ്ഞം അവതരിപ്പിച്ചത്.

5 പേരുടെ ജീവന്‍ രക്ഷിച്ച ജെ.സി.ബി ഡ്രൈവര്‍ ജിബിനെ ആദരിച്ചു

പേരാവൂർ:കഴിഞ്ഞ ദിവസം നെടുംപുറംചാലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ 5 പേരുടെ ജീവന്‍ രക്ഷിച്ച ജെ.സി.ബി ഡ്രൈവര്‍ ജിബിന്‍ വട്ടോത്തിനെ നെടുംപുറംചാല്‍ പള്ളിയില്‍ വെച്ച് ആദരിച്ചു. ഫാ. ജോസ് മുണ്ടക്കല്‍ മൊമെന്റോയും പാരിത്തോഷികവും നല്‍കി. നെടുമ്പുറംചാല്‍ പാരീഷ് കോര്‍ഡിനേറ്റര്‍ സണ്ണി വല്ലാട്ട്, റോയ് മേക്കുന്നേല്‍, ജോയ്
നെടുമാട്ടുങ്കര, ബിജേഷ് ചാരുവേലില്‍, തങ്കച്ചന്‍ ചെറുവള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്ലസ് വണ്‍ പ്രവേശനം; കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ് എസ് എല്‍ സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതല്‍ ഉള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിര്‍ദേശമെന്ന് മന്ത്രി അറിയിച്ചു. സി.ബി.എസ്.ഇ സ്ട്രീമില്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നല്‍കിയാല്‍ മതിയാകും. വിടുതല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പുന്നാട് വാഹന അപകടത്തിൽ ഒരാൾ മരിച്ചു

ഇരിട്ടി: പുന്നാട് കുന്നിന് കീഴെ ശനിയാഴ്ച രാത്രി 8.45 നുണ്ടായ അപകടത്തിൽ മട്ടന്നൂർ കീച്ചേരി ഒണങ്ങലോട് തൈക്കണ്ടി ഹൗസിൽ ഷിബിൻ കുമാർ (34) മരിച്ചു.കൂടെയുണ്ടായിരുന്ന പുന്നാട് പാലാപ്പറമ്പ് സ്വദേശി ഷിനോജിനെ പരുക്കുകളോടെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണ തൊഴിലാളികളായ ഷിനോജും ഷിബിനും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കനത്ത മഴയിൽ പുന്നാട് കുന്നിൻ കീഴെ വെച്ച് ഇവർ സഞ്ചരിച്ച
ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ഷിബിൻ കുമാറിനെ മട്ടന്നൂർ ഭാഗത്ത് നിന്നും വരികയായിരുന്ന
കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കല്ലൂരിലെ എ.ഗോവിന്ദന്റെയും തൈക്കണ്ടി ലളിതയുടെയും മകനാണ് ഷിബിൻ കുമാർ. ഭാര്യ: ഷിജിന.എകമകൾ: ധ്വനി.
സഹോദരങ്ങൾ: ഷൈനി, ഷിനോയി.

കൗണ്‍സിലിംഗ് നടത്തി

പൂളക്കുറ്റി: എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ മാനസിക സമ്മര്‍ദ്ദമകറ്റാന്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടിയിലെ ഹൃദയാരം കൗണ്‍സിലിംഗ് സെന്ററിന്റെ സഹകരണത്തോടെ കൗണ്‍സിലിംഗ് നടത്തി. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം വി.ഗീത, പൂളക്കുറ്റി വാര്‍ഡ് മെമ്പര്‍ ഷോജറ്റ് ചന്ദ്രന്‍ കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു

പേരാവൂര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്ത ഭൂമിയായ നെടുംപുറംചാല്‍, പൂളക്കുറ്റി പ്രദേശങ്ങള്‍ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതിയില്‍ ദുരിത ബാധിതരായവരെ നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തു. നാശനഷ്ടം സംഭവിച്ച ഈ പ്രദേശങ്ങളെ സര്‍ക്കാര്‍ പ്രത്യേകം പഗിഗണിക്കണമെന്നും ദുരിതബാധിതര്‍ക്കായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ടി.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. ബെന്നി നിരപ്പേല്‍, പൂളക്കുറ്റി ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, പ്രാദേശിക നേതാക്കള്‍
എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചു

HIVISION ONLINE

പേരാവൂര്‍: ചെവിടിക്കുന്ന് -തൊണ്ടി റോഡില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തായി കുന്നിടിഞ്ഞ് കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചു.കെ.എസ്ഇബി ജീവനക്കാരും,ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പാറ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.ഈ സമയം വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി

HIVISION ONLINE

നിവേദനം നല്‍കാന്‍ തീരുമാനിച്ചു

കേളകം: ഗ്രാമപഞ്ചായത്ത് ശാന്തിഗിരി ഏഴാം വാര്‍ഡ് ഗ്രാമസഭയില്‍ കൈലാസം പടിയിലെ 12 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാരിലേക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ ശാന്തിഗിരിയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അടിയന്തിരമായി പുനസ്ഥാപിക്കാനും ഗ്രാമസഭ ആവശ്യപ്പെട്ടു. പഞ്ചായത്ത് വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, കേളകം വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കുപ്പക്കാട്ട്, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ എന്നിവര്‍ സംസാരിച്ചു.

പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരു കോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം

പേരാവൂർ:ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം ഒഴുകിയെത്തി പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരുകോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അറിയിച്ചു.57 വീടുകള്‍,15 വ്യാപാര സ്ഥാനങ്ങള്‍,5 ഓളം പാലങ്ങള്‍ എന്നിവയ്ക്ക് ഭാഗിക നാശം നഷ്ടം ഉണ്ടായിട്ടുണ്ട്.

hivision online

കാര്‍ഷിക മേഖലയില്‍ 94 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി പ്രാഥമിക കണക്കെടുപ്പിലാണ് ഇത്രയും രൂപയുടെ നഷ്ടം കണക്കാക്കുന്നത്.കണക്കെടുപ്പ് പൂര്‍ത്തിയാവുന്നതോടെ 2 കോടിയില്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.