
കൊട്ടിയൂര്‍: പെരുമാള്‍ സേവാ സംഘത്തിന്റെയും കേരള അദ്ധ്യാത്മിക പ്രഭാഷക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി മന്ദംചേരി മുത്തപ്പന്‍ മടപ്പുരയില്‍ നടന്നു വന്ന ദ്വിദിന രാമായണ ജ്ഞാന യജ്ഞം സമാപിച്ചു. രാമായണത്തെ അടിസ്ഥാനമാക്കിയുളള പ്രഭാഷണ പരമ്പര, ശ്രീരാമ അഷ്ടോത്തര ശതനാമ അര്‍ച്ചന, രാമായണ പ്രശ്നോത്തരി എന്നിവയും ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി നടന്നു. വിനയന്‍ മണത്തണ, പി.എസ് മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാമായണ ജ്ഞാന യജ്ഞം അവതരിപ്പിച്ചത്.