Hivision Channel

latest news

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പ്രാബല്യത്തില്‍

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഇന്ധന സര്‍ചാര്‍ജ്ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.

മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതില്‍ റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാണ് നിരക്കില്‍ യൂണിറ്റിന് 9 പൈസ വര്‍ധിപ്പിക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കിയത്. ആയിരം വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റില്‍ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലനിന്ന കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉല്‍പ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്നതിനാല്‍ മേയ് കഴിഞ്ഞും നിരക്കില്‍ വര്‍ധനയുണ്ടാകും.

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പ്രാബല്യത്തില്‍ Read More »

അനുമോദനവും യാത്രയയപ്പ് സമ്മേളനവും

പേരാവൂര്‍: മണത്തണ പേരാവൂര്‍ യു.പി.സ്‌കൂളിലെ 2022 – 23 അധ്യായന വര്‍ഷം വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും, കലാ കായിക പ്രവര്‍ത്തി പരിചയ മേളകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എ.സി രഞ്ചിനി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ ഓഡിറ്റോറിയതതില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് രവീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി നടത്തി. കെ രാജീവ്, പ്രധാനാധ്യാപിക യു.വി സജിത എന്നിവര്‍ സംസാരിച്ചു.

അനുമോദനവും യാത്രയയപ്പ് സമ്മേളനവും Read More »

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കില്‍ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. നിരീക്ഷിച്ച ശേഷമാകും തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയില്‍.

വയനാട്ടില്‍ നിന്നും ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. സുരക്ഷയൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണമെന്നും വനംമന്ത്രി പറഞ്ഞു.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ Read More »

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുന മര്‍ദ്ദം രൂപപ്പെട്ടതോടെ കേരളിലെ മഴ സാഹചര്യവും മാറി. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം ഇന്ന് വൈകുന്നേരം വരെ പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച ശേഷം നാളെ ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത Read More »

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍ പറഞ്ഞു.

‘ഞാന്‍ ചെയര്‍മാനായിട്ടുള്ള സ്ഥാപനത്തെ പറ്റി അടുത്ത കാലത്ത് നിരവധി അപഖ്യാതികള്‍ പ്രചരിപ്പിക്കപ്പെട്ടു.ഐഎഫ്എഫ്കെ വേദിയിലാണ് ഈ പ്രചാരണങ്ങള്‍ ഉപയോഗിച്ചത്. വിഷയത്തില്‍ സത്യമെന്താണെന്നറിയാന്‍ മാധ്യമങ്ങളൊന്നും ശ്രമിച്ചില്ല. അതില്‍ ദുഖമുണ്ട്. കള്ളം കള്ളത്തെ പ്രസവിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അതാണ് സംഭവിച്ചത്. ആടിനെ പട്ടിയാക്കുന്ന നടപടിയാണുണ്ടായത്. ഒരു വശത്തെ മാത്രം കേള്‍ക്കുകയാണ് എല്ലാവരും ചെയ്തത്.

ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹത്തിന് നേരിട്ടാണ് രാജിക്കത്ത് കൈമാറിയതെന്നും അടൂര്‍ പറഞ്ഞു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു Read More »

ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാശാല വിദഗ്ധ സമിതിയെ നിയമിക്കും.

ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും.
പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.

ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വി.സിക്കും നല്‍കിയ നിവേദനത്തിലാണ് ആവശ്യമുന്നയിച്ചത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണമെന്നും എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. Read More »

എം.ശിവശങ്കര്‍ ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും

സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തില്‍ കറുത്ത നിഴലായി മാറി സ്വര്‍ണക്കടത്ത് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അശ്വത്ഥാമാ വെറും ഒരു ആന എന്ന അനുഭവക്കുറിപ്പില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു.

നിലവില്‍ കായിക- യുവജനകാര്യം വകുപ്പ്് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയും ശിവശങ്കറിനാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സര്‍ക്കാര്‍ നല്‍കി. 1978ലെ എസ്.എസ്.എല്‍.സിക്ക് രണ്ടാം റാങ്കായിരുന്നു എം.ശിവശങ്കറിന്.

ബി.ടെകിന് ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ചിക്കുന്നത്. 2000ല്‍ ഐ എ എസ് ലഭിച്ചു. മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്തതോടെ 2106ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലെത്തി. 2019ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം.

എം.ശിവശങ്കര്‍ ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും Read More »

ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും.

പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം Read More »

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കോളയാട്: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികാവശ്യത്തിന് ഭീഷണിപ്പെടുത്തുകയും വഴങ്ങിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കോളയാട് പെരുവ കുട്ടപ്പാലം സ്വദേശി കെ.ഹരീഷിനെ (20)യാണ് പേരാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ Read More »

മഹാത്മജി രക്തസാക്ഷി ദിനാചരണം നടത്തി

കണ്ണൂര്‍:ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനാചരണം നടത്തി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ടി വി രഞ്ജിത്ത് (എല്‍ എ), കെ എസ് ജോസഫ് (ഡി എം), ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മൗനാചരണവും നടത്തി.

മഹാത്മജി രക്തസാക്ഷി ദിനാചരണം നടത്തി Read More »