
പേരാവൂര്‍: മണത്തണ പേരാവൂര്‍ യു.പി.സ്‌കൂളിലെ 2022 – 23 അധ്യായന വര്‍ഷം വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും, കലാ കായിക പ്രവര്‍ത്തി പരിചയ മേളകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എ.സി രഞ്ചിനി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ ഓഡിറ്റോറിയതതില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് രവീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി നടത്തി. കെ രാജീവ്, പ്രധാനാധ്യാപിക യു.വി സജിത എന്നിവര്‍ സംസാരിച്ചു.