
കണ്ണൂര്‍:ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനാചരണം നടത്തി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ടി വി രഞ്ജിത്ത് (എല്‍ എ), കെ എസ് ജോസഫ് (ഡി എം), ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മൗനാചരണവും നടത്തി.