Hivision Channel

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് 22ന്

കണ്ണൂര്‍:തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ഫെബ്രുവരി 22ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കും. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്-05, രാമന്തളിയിലെ പാലക്കോട് സെന്‍ട്രല്‍-09, മാടായിലെ മുട്ടം ഇട്ടപ്പുറം-20, മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍-29 എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി അഞ്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് നടക്കും. ഫെബ്രുവരി എട്ടാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 23ന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ നടക്കും. ജനുവരി 27 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍( ഇന്‍ ചാര്‍ജ്ജ്) ആര്‍ ശ്രീലത, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *