
കണ്ണൂര്‍ : ക്വിറ്റ് ഡ്രഗ്‌സ് എന്ന സന്ദേശവുമായി ആന്റി നര്‍കോട്ടിക് യൂത്ത് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തകര്‍ രംഗത്ത്. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളേജുകളിലും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ സെമിനാറുകളും സിനിമാപ്രദര്‍ശനവും കൗണ്‍സിലിംഗും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്വിറ്റ് ഡ്രഗ്‌സ്
പരിപാടിക്ക് തുടക്കം കുറിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ വെടിയേറ്റ ധീര സൈനികന്‍ ശൗര്യചക്ര മേജര്‍ മനേഷിന് ലോഗോ കൈമാറി ഉദ്ഘാടനം ചെയ്തു. ആന്റി നര്‍ക്കോട്ടിക് യൂത്ത് ടാസ്‌ക് ഫോഴ്‌സ് കേരളം ചെയര്‍മാന്‍ റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപന്‍ തൈക്കണ്ടി, സനോജ് നെല്ല്യാടന്‍, ബാദുഷ മഞ്ചപ്പാലം, സിതിന്‍ വേണുഗോപാല്‍, സഞ്ജയ് പി പാലായി തുടങ്ങിയവര്‍ സംസാരിച്ചു.