Hivision Channel

നവീകരിച്ച എടൂര്‍ മൈത്രിഭവന്‍ ഓള്‍ഡ് ഏജ് ഹോം വെഞ്ചരിപ്പ് നടത്തി

ഇരിട്ടി:തലശ്ശേരി അതിരൂപതാ സച്ചിദാനന്ദാ പ്രകൃതിക്ഷേത്ര ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി ഭവന്‍ ഓള്‍ഡ് ഏജ് ഹോം നവീകരിച്ചു. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വെഞ്ചരിപ്പ് നടത്തി. ആരും നോക്കാനില്ലാത്ത വാര്‍ധക്യത്തിലുള്ള പുരുഷന്‍മാരെ സംരക്ഷിക്കുന്ന പുനരധിവാസ കേന്ദ്രം ആണ് എടൂര്‍ മൈത്രിഭവന്‍. 18 അന്തേവാസികള്‍ ഉണ്ട്. 40 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1860 ലെ സൊസൈറ്റി റജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രൂപതയിലെ വൈദികനായിരുന്ന ഫാ. ജോസ് മണിപ്പാറയുടെ നേത്യത്വത്തില്‍ 1988 നവംബര്‍ 2 – ന് ജില്ലയിലെ പൊട്ടന്‍ പ്ലാവ് കേന്ദ്രീകരിച്ചു തുടങ്ങിയ സച്ചിദാനന്ദ പ്രകൃതി ക്ഷേത്രം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് എടൂരില്‍ മൈത്രിഭവന്‍ തുടങ്ങിയത്. എടൂര്‍, പേരാവൂര്‍, താന്തോട്, പൈതല്‍മല എന്നിവിടങ്ങളിലും ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ട്രസ്റ്റിന് ഉണ്ട്. 2 വര്‍ഷം മുന്‍പ് ട്രസ്റ്റിന്റെ നിയന്ത്രണം തലശ്ശേരി അതിരൂപത ഏറ്റെടുത്തു. വിവിധ നിയോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടെ ഉദാരമതികള്‍ നില്‍കുന്ന സഹായം ഉപയോഗപ്പെടുത്തിയാണ് പ്രധാനമായും മൈത്രിഭവന്‍ പ്രവര്‍ത്തനം.
സച്ചിദാനന്ദാ പ്രകൃതിക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഫാ. ബെന്നി നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, അതിരൂപതാ പാസ്റര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഫിലിപ്പ് കവിയില്‍, തിരുഹൃദയ സന്ന്യാസിനി സമൂഹം പ്രൊവിന്‍ഷ്യല്‍ ഡോ. ട്രീസാ പാലയ്ക്കല്‍, ടിഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ, വിപിന്‍ വരമ്പകത്ത്, എടൂര്‍ മേഖലാ പ്രസിഡന്റ് റെജി കൊടുമ്പുറം, സച്ചിദാനന്ദ വൈസ് പ്രസിഡന്റ് ജോര്‍ജ് മാരാംകുഴ, എടൂര്‍ മൈത്രി ഭവന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫില്‍സി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *