
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുണ്ട്. ശമ്പളക്കാര്യത്തില്‍ ഉള്‍പ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. സി.പി.എം സംസ്ഥാന സമിതിയില്‍ ഗതാഗത വകുപ്പിനെ കുറിച്ച് വിമര്‍ശനമുണ്ടായെന്നതിനെ കുറിച്ച് അറിവില്ലെന്നും വിമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും മന്ത്രി വിശദീകരിച്ചു.