Hivision Channel

നെയ്ക്കുപ്പയില്‍ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു

വയനാട് നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പോലീസ് സേനാംഗം മുണ്ടക്കല്‍ അജേഷിന്റെ കാറിനും ബൈക്കിനും നേരേയായിരുന്നു കാട്ടാനയുടെ പരാക്രമം. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍.

കഴിഞ്ഞ രാത്രിയാണ് സംഭവം. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് ബോഡിയില്‍ കുത്തി. കാര്‍ മൂടിയിട്ടിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകീറി. ബൈക്ക് ചവിട്ടിമറിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. എന്‍ജിനീയര്‍ പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *