Hivision Channel

ആശമാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍

ആശാ വര്‍ക്കേഴ്‌സിന്റെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍. മാര്‍ഗരേഖയ്‌ക്കെതിരെ ആശാ വര്‍ക്കേഴ്‌സ് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന ആശമാരുടെ ആവശ്യം അംഗീകരിച്ചില്ല.

മാഗര്‍ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നതും, ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്‌നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *