Hivision Channel

റഫാല്‍ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാന്‍സും; 26 യുദ്ധവിമാനങ്ങള്‍ വാങ്ങും

നാവിക സേനയ്ക്ക് 26 മറൈന്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള റഫാല്‍ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. 26 റഫാല്‍ മറൈന്‍ ജെറ്റുകള്‍, ലോജിസ്റ്റിക് പിന്തുണ, ആയുധങ്ങള്‍, പരിശീലന സിമുലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍. 2016ല്‍ വ്യോമ സേനയ്ക്കായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. 63,000 കോടി രൂപയുടെതാണ് ഏറ്റവും പുതിയ കരാര്‍. ഇതോടെ ഇന്ത്യയുടെ റഫാല്‍ ശേഖരം 62 ആയി വര്‍ദ്ധിക്കും. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനാണ് റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.

2016 സെപ്റ്റംബറില്‍ ഒപ്പുവെച്ച 59,000 കോടി രൂപയുടെ കരാറില്‍ ഉള്‍പ്പെട്ട 36 റാഫേല്‍ വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും ഉപകരണങ്ങളും ഈ ഇടപാടില്‍ ഉണ്ടാകും. 37 മാസത്തിനുള്ളില്‍ ആദ്യ റഫാല്‍ കൈമാറും. 6 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിമാനങ്ങളും ലഭ്യമാക്കും.

Leave a Comment

Your email address will not be published. Required fields are marked *