Hivision Channel

സംസ്ഥാനത്തെ ലഹരി വ്യാപനം ദേശീയ സുരക്ഷയുടെ പ്രശ്‌നം ,സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും

സംസ്ഥാനത്തെ ലഹരി ഉപയോഗം ദേശീയ സുരക്ഷയുടെ പ്രശ്‌നം കൂടിയാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ജില്ലാ തല സ്റ്റേഷന്‍ പരിധിയില്‍ ഡ്രൈവ് തുടങ്ങും. ഈ വര്‍ഷം 16, 000 കേസുകളാണ് പിടിച്ചത്. മദ്യം ഉപേക്ഷിച്ച് ലഹരി മരുന്നിലേക്ക് യുവാക്കള്‍ പോകുന്നു.സൗഹൃദ വലയങ്ങളില്‍ നിന്നാണ് തുടക്കം.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും. ഒരു അധ്യാപകന്‍ / അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.സ്‌കൂള്‍ കുട്ടികള്‍ ലഹരി ഉപയോഗിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ പരിശീലനം നല്‍കും.ക്യാരിയര്‍മാരില്‍ മാത്രം അന്വേഷണം ഒതുക്കില്ല.ലഹരി കടത്തുകാരുടെ സ്വത്ത് കണ്ടെത്തും.2 വര്‍ഷം വരെ NTPS നിയമപ്രകാരം കരുതല്‍ തടങ്കല്‍ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലഹരിമരുന്നുപയോഗവും വില്‍പ്പനയും കുത്തനെ കൂടിയെന്ന് നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി. ഈ വര്‍ഷം 8 മാസം കൊണ്ട് 16,128 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളില്‍ പോലും കയറി ലഹരി വില്‍ക്കുന്നവരുണ്ടെന്നും പ്രത്യേക നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2020ല്‍ 4650 ലഹരിക്കടത്ത് കേസുകള്‍, കഴിഞ്ഞ വര്‍ഷം 6704 ആയി. ഈ വര്‍ഷം 8 മാസം കൊണ്ട് 16,128 ആയി. പിടിച്ച കഞ്ചാവ് ഒരു ടണ്ണിന് മുകളിലാണ്. 1340 കിലോ. 6.7 കിലോ ഹാഷിഷ്. 23.4 കിലോ ഹാഷിഷ് ഓയിലും പിടിച്ചു. കേസെടുക്കുന്നത് മുതല്‍ കുറ്റം ചുമത്തുന്നത് വരെയുള്ള ഘട്ടത്തില്‍ കര്‍ശന വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പ ചുമത്താനും, തുടര്‍ച്ചയായി കടത്തുന്നവരെ കരുതല്‍ തടങ്കലിലാക്കാനും നിരീക്ഷിക്കാനും നടപടി എടുക്കും.ലഹരിക്കടത്ത് തടയാനുള്ള കേന്ദ്ര നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ പ്രമേയത്തെ സ്പീക്കര്‍ അഭിനന്ദിച്ചു. സര്‍ക്കാറിന്‍ന്റെ നടപടിക്ക് പിന്തുണ നല്‍കി വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിച്ചു. ലഹരിക്കെതിരായ ദൗത്യത്തിന് ഒറ്റക്കെട്ടായി കൈകോര്‍ക്കുന്നതിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്

Leave a Comment

Your email address will not be published. Required fields are marked *