Hivision Channel

ഇന്റര്‍ നാഷണല്‍ ലങ്കാഡി ചാമ്പ്യന്‍ഷിപ്പിന് കേരളത്തില്‍ നിന്നുള്ള ഒമ്പത് അംഗ ടീം

പേരാവൂര്‍:നേപ്പാളില്‍ വെച്ച് ജൂലൈ 4 മുതല്‍ 9 വരെ നടക്കുന്ന ഇന്റര്‍ നാഷണല്‍ ല ങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ 9 അംഗ കേരള ടീം പേരാവൂരില്‍ നിന്ന് പുറപ്പെട്ടു.6 പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളും ഉള്‍പ്പെടെ 9 പേര്‍ ആണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്. എം.അമയ, തനയദാസ്, നിയ റോസ് ബിജു, ദിയ ആന്‍ ഡെന്നി, കാതറിന്‍ ബിജു, എഡ്വിന്‍ ജോസ് റോബിന്‍ എല്ലാവരും പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്, പി.പാര്‍ത്ഥിപ്, അമര്‍നാഥ് അനീഷ് ഇരുവരും തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്, ചൈതന്യാ വിനോദ് മണത്തണ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് +2 കഴിഞ്ഞ് നില്‍ക്കുന്ന വിദ്യാര്‍ത്ഥിനി ആണ്.കേരള ലങ്കാഡി അസോസിയേഷന്‍ സെക്രട്ടറി രജില സെല്‍വകുമാര്‍, തങ്കച്ചന്‍ കോക്കാട്ട് എന്നിവര്‍ ടീമിനെ അനുഗമിക്കും.സ്റ്റേറ്റ് ജോ. സെക്രട്ടറി മുഹമ്മദ് ഷെരീഫ്, പാലക്കാട് ജില്ല സെക്രട്ടറി എസ് എസ് സുനില്‍ എന്നിവര്‍ കുട്ടികളെ യാത്രയയക്കാന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *