Hivision Channel

പ്രായപൂര്‍ത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് ഐസിഎംആര്‍ പഠനം

പ്രായപൂര്‍ത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് ഐസിഎംആര്‍ പഠനം. ഇന്ത്യയിലെ കൊവിഡ് വാക്സിനുകള്‍ സുരക്ഷിതംമാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വമായി മാത്രം. ഹൃദയഘാതത്തിന് കാരണം പല ഘടകങ്ങളാണെന്നും കണ്ടെത്തി. ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (NCDC) എന്നിവരുടെ പഠനങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ COVID-19 വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകൂ.

ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകള്‍, കൊവിഡിനു ശേഷമുള്ള ജീവിത രീതി എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാം.18 നും 45 നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ അറിയാന്‍ ഐസിഎംആറും എന്‍സിഡിസിയും ഒരുമിച്ച് പഠനം നടത്തി.

19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ടെര്‍ഷ്യറി കെയര്‍ ആശുപത്രികളിലായി 2023 മെയ് മുതല്‍ ഓഗസ്റ്റ് വരെ ഈ പഠനം നടത്തി. 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും ഇടയില്‍ ആരോഗ്യവാന്മാരായി തോന്നിയെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളിലാണ് പഠനം നടത്തിയത്. COVID-19 വാക്‌സിനേഷന്‍ യുവാക്കളില്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *