
മൂന്നാം ലൈംഗിക പീഡന ഗര്‍ഭഛിദ്ര കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകും. ഇന്ന് പുലര്‍ച്ചെയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് കസ്റ്റഡിയിലെടുത്ത രാഹുലിനെ എത്തിക്കുകയായിരുന്നു. പാലക്കാട് ഹോട്ടലില്‍ നിന്നാണ് എംഎല്‍എയെ പിടികൂടിയത്. ഇന്നലെ രാവിലെ മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവില്‍ പോകാന്‍ സമയംകൊടുക്കാതെ അതിനാടകീയമായിട്ടായിരുന്നു രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം.














