
ശബരിമല മകരവിളക്ക് ദിനത്തില്‍ പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണങ്ങള്‍ വരുത്തി ഹൈക്കോടതി. വെര്‍ച്ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്‌പോട്ട് ബുക്കിങ് വഴി 5000 പേര്‍ക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെര്‍ച്വല്‍ ക്യൂ വഴി 35,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കും മാത്രം പ്രവേശനം.
മകരവിളക്ക് ദിനത്തില്‍ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലില്‍ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.














