Hivision Channel

മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്‌കോ

മദ്യത്തിന് പേരും ,ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്‌കോ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊതുതാത്പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും, ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ബെവ്കോയുടെ വാര്‍ത്താക്കുറിപ്പ് ചോദ്യം ചെയ്താണ് ഹര്‍ജി.

പരസ്യം നല്‍കിയിട്ടില്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല്‍ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്കോ വ്യക്തമാക്കി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോ അറിയിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *