Hivision Channel

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിലായ കായിക അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ കായിക അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം. കുന്നമംഗലം ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ജിജോ ജെയിംസിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം. ഒന്നും പറയാനില്ലെന്നായിരുന്നു ജയിലില്‍ നിന്നും പുറത്തിറങ്ങിയ അധ്യാപകന്റെ പ്രതികരണം.

ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴു ഉണ്ടെന്നാരോപിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച കേസിലാണ് എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വി എച്ച് എസ് എസിലെ കായികാധ്യാപകന്‍ ജിജോ ജെയിംസിനെ ഇക്കഴിഞ്ഞ 29 തിന് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂര്‍വമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. പെരുമ്പാവൂര്‍ സ്വദേശിയായ ജിജോയുടെ രാഷ്ട്രീയ പശ്ചാത്തലവും വലിയ വിവാദമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *