വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ വി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സംരംഭകത്വവും നവീന സംരംഭാശയങ്ങളും എന്ന വിഷയത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന് സെമിനാര്‍ അവതരിപ്പിച്ചു. വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തി ഉപജില്ല വ്യവസായ ഓഫീസര്‍ കെ അരവിന്ദാക്ഷന് വിഷയ ക്രോഡീകരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി മുഹമ്മദ് റഫീഖ്, പ്രേമ സുരേന്ദ്രന്, സെക്രട്ടറി കെ വി സുനില്‍ കുമാര്‍, കല്യാശ്ശേരി വ്യവസായ വികസന ഓഫീസര്‍ ആര് കെ സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. 100 ലധികം സംരംഭകര്‍ ശില്പശാലയില് പങ്കെടുത്തു.