ആറളം: ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീ മിഷന്‍ ആരംഭിച്ച ജെന്‍ഡര്‍ ക്യാമ്പയിന്‍ നയി ചേതനയുടെ ആറളം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് നിര്‍വഹിച്ചു.വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ സ്ത്രീകള്‍ സഹിക്കേണ്ടതില്ലെന്നും പ്രതികരിച്ചു മുന്നോട്ടു പോകണമെന്ന് കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യമാണ് കുടുംബശ്രീ ജന്‍ഡര്‍ ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.തുടര്‍ന്നു കുടുംബശ്രീ അംഗങ്ങള്‍ക്കായി ജന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ നൈല്‍ കെ എന്‍ ക്ലാസെടുത്തു. അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സിഗ്നേച്ചര്‍ ക്യാമ്പയിനും, സി ഡി എസ് തല റാലിയും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ജെസിമോള്‍ കെ ജെ അധ്യക്ഷത വഹിച്ചു.സി ഡി എസ് ചെയര്‍പേഴ്സണ്‍ ,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രുതി എം എസ് എന്നിവര്‍ സംസാരിച്ചു.