കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (ഐ ഐ എച്ച് ടി) കോളേജ് ഓഫ് കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങുമായി ചേര്‍ന്ന് ഫെബ്രുവരിയില്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ദേശീയ ഫാഷന്‍ ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. മുതിര്‍ന്ന കൈത്തറി തൊഴിലാളി എലിയന്‍ ശങ്കരന്‍ ഹാന്‍ടെക്‌സ് പ്രസിഡണ്ട് കെ മനോഹരന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
കൈത്തറി മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഷോ അരങ്ങേറുക. ഫാഷന്‍, സിനിമ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ ഫാഷന്‍ ടെക്‌നോളജി കോളേജുകള്‍ മത്സരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 എന്നിങ്ങനെ സമ്മാനമായി നല്‍കും.
കണ്ണൂര്‍ കെടിഡിസി ലൂം ലാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, കണ്ണൂര്‍ നിഫ്റ്റ് അസി. പ്രൊഫസര്‍ പി ആര്‍ ദിവ്യ, കണ്ണൂര്‍ വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ടി സുബ്രഹ്മണ്യന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, ഐ ഐ എച്ച് ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ ശ്രീധന്യന്‍, ടെക്നിക്കല്‍ സൂപ്രണ്ട് എം. ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.