വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബസുകളിലെ യാത്ര സുരക്ഷിതമാക്കാന്‍ ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍വരുന്നതായി മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. വിദ്യാവാഹിനി എന്നാണ് ആപ്പിന്റെ പേര്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. മാത്രവുമല്ല ബന്ധപെടാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്‌മെന്റ് സിസ്റ്റവും ഇതില്‍ നടപ്പാക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ സ്‌കൂളില്‍ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്‌കൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസിലാക്കാന്‍ സാധിക്കും. സ്‌കൂള്‍ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. 20,000 സ്‌കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്.