Hivision Channel

latest news

അസംഘടിത തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: അസംഘടിത തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എം.സി.ഡി പട്ടാനൂര്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് കെ.പി രക്തസാക്ഷി പ്രമേയവും അരവിന്ദാക്ഷന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി ടി വിജയന്‍, സി.പി ഐ.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ രജീഷ്, അസംഘടിത തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം എം.കെ ബാബു, രജന, വി.കെ ഷൈലജ, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അസംഘടിത ക്ഷേമനിധി തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക,മഴക്കെടുതി മൂലം നാശനഷ്ടം ഉണ്ടായ കര്‍ഷകര്‍ക്കും മറ്റ് നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ട പരിഹാരം പെട്ടന്ന് നല്‍കുക,ബഫര്‍സോണ്‍ വിഷയത്തിലെ അവ്യക്തത തീര്‍ത്ത് നല്‍കണമെന്നും,വന്യമൃഗാക്രമങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി എം.സി.ഡി പട്ടാനൂരിനെ പ്രസിഡന്റായും, എം.സി രാജീവന്‍, നിഷ പ്രദീപന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ടി വിജയനെ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിമാരായി സുഭാഷ് കെ.പി,രജിന എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

നക്ഷത്ര വന വൃക്ഷ തൈ നടീലും ആദ്യകാല ചെയര്‍മാന്‍മാരുടെ ഫോട്ടോ അനാഛാദനവും

പേരാവൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നക്ഷത്ര വന വൃക്ഷ തൈ നടീലും ഫോട്ടോ അനാഛാദനവും നടന്നു. പരിപാടി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ദിനേശ് ബാബുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാഛാദനം കെ.കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. അത്ലറ്റിക് താരം രഞ്ചിത്ത് മാക്കുറ്റിയെ ഡോ. വി രാമചന്ദ്രന്‍ ആദരിച്ചു. കെ.വി രാജീവന്‍, കെ ജയപ്രകാശ്, ഷബി നന്ത്യത്ത്, കെ രമാഭായി, കെ രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

തില്ലങ്കേരി: ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് പടിക്കച്ചാലില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി നടീല്‍, വിത്തു വിതരണം, വിവിധ കര്‍ഷകരെ ആദരിക്കല്‍, തെങ്ങും തൈ വിതരണം എന്നിവ നടന്നു. വാര്‍ഡ് മെമ്പര്‍ എന്‍.മനോജിന്റെ അധ്യക്ഷതയില്‍ കൃഷി ഓഫീസര്‍ അഞ്ജന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബാബു ഈയ്യം ബോഡ്, ലിജീഷ് ഇ.വി, പി.പി മോഹന്‍ദാസ്, നിശാന്ത് പടിക്കച്ചാല്‍, എം.കെ, വിനോദ് കുമാര്‍, പി.കെ.മഹേഷ് കുമാര്‍, അമീന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ വാഴയില്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷകന് പോലീസിന്റെ ആദരം

ആറളം: കര്‍ഷക ദിനത്തോടനുബന്ധിച്ച് ആറളം സ്വദേശി തങ്കച്ചന്‍ തുരുത്തിപ്പള്ളിയെ ആറളം പോലീസ് വീട്ടിലെത്തി ആദരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദാസിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ വി.ജെ ജോസഫ്, സുനില്‍ വളയങ്ങാടന്‍, റെജി, ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു.

പേരാവൂര്‍ വൈസ്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പുളിക്കപ്പറമ്പില്‍ രവീന്ദ്രനെ ആദരിച്ചു

കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് പേരാവൂര്‍ വൈസ്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മികച്ച കര്‍ഷകനും മണത്തണ സ്വദേശിയുമായ പുളിക്കപ്പറമ്പില്‍ രവീന്ദ്രനെ ആദരിച്ചു. പേരാവൂര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡണ്ട് പ്രദീപന്‍ പുത്തലത്ത്, ഡോ. സി.എം ദിനേശ്, എബ്രഹാം തോമസ്, ടി.വി ജോര്‍ജ്, എല്‍സമ്മ സെബാസ്റ്റ്യന്‍, പി.വി സെബാസ്റ്റ്യന്‍, പവിത്രന്‍ തോട്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നും വീടുകളില്‍ ഒരുമുറം പച്ചക്കറി എന്ന ക്ലബ്ബിന്റെ പദ്ധതിയനുസരിച്ച് ക്ലബ്ബ് അംഗങ്ങള്‍ക്ക് പച്ചക്കറി വിത്തും വിതരണം ചെയ്തു.

അടയ്ക്കാത്തോട് ഗവ. യു.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം

അടയ്ക്കാത്തോട് ഗവ.യു.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷി തോട്ടത്തിന്റെ ഉദ്ഘാടനം സ്‌കൂളിലെ ഇരട്ടക്കുട്ടികളായ തന്‍സീബ്-തന്‍സീര്‍, ജോബ്-ജോഷ്വ, റിഹാന്‍-റിദാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ആലീസ് ജോസഫ്, സെക്രട്ടറി ജിനറ്റ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പടുവിലാന്‍ ബാലന്‍ നമ്പ്യാരെ ആദരിച്ചു

തില്ലങ്കേരി: കര്‍ഷക ദിനാചരണ പരിപാടികളുടെ ഭാഗമായി തില്ലങ്കേരി ഗവ. യു.പി സ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന കര്‍ഷകനായ പടുവിലാന്‍ ബാലന്‍ നമ്പ്യാരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് യു.സി പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി. ശ്രീകുമാര്‍, പി.ബിജു, രജിഷ കെ.കെ,സജു സംഗീത്, നബീസ.യു, രസ്യ. കെ.കെ, ലാവണ്യ. കെ.പി. ഹിമ എന്നിവര്‍ സംസാരിച്ചു.

ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ കര്‍ഷകദിനം ആചരിച്ചു

കൊട്ടിയൂര്‍ : ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ കര്‍ഷകദിനം ആചരിച്ചു.
സംസ്ഥാന തലത്തില്‍ ജൈവകര്‍ഷകനായി തെരഞ്ഞെടുത്ത ഷാജി ആലനാലിന്റെ മേല്‍നോട്ടത്തില്‍ കാര്‍ഷിക ക്ലബ്ലിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം ആരംഭിച്ചു. കൊച്ചു കുട്ടികള്‍ കര്‍ഷകരായി വേഷമണിഞ്ഞായിരുന്നു കര്‍ഷക ദിനാചരണം. ഹെഡ് മാസ്റ്റര്‍ പി.കെ ദിനേശ്, അജീഷ് എന്നിവര്‍ സംസാരിച്ചു.

ദുരിതബാധിതരെ സഹായിക്കുന്നതിനായി സമാഹരിച്ച തുക കൈമാറി

കണിച്ചാര്‍ : പൂളക്കുറ്റിയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി കണിച്ചാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സമാഹരിച്ച തുക പഞ്ചായത്തിന് കൈമാറി. സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ പ്രമീള സുരേന്ദ്രനാണ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന് തുക കൈമാറിയത്. 87000 രൂപയാണ് പഞ്ചായത്തിലെ 153 കുടുംബശ്രീകളില്‍ നിന്നും പിരിച്ചെടുത്തത്. ഇതില്‍ 75000 രൂപ ദുരന്ത മേഖലയില്‍ കുടിവെള്ള പൈപ്പ് വാങ്ങിനല്‍കുന്നതിനും 12000 രൂപ ഭക്ഷ്യകിറ്റ് നല്‍കുന്നതിനുമാണ് വകയിരുത്തിയിട്ടുള്ളത്.

മികച്ച കര്‍ഷകരെ ആദരിച്ചു

കണിച്ചാര്‍ : കര്‍ഷക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി, കര്‍ഷക മോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കണിച്ചാറില്‍ നടന്ന പരിപാടി കര്‍ഷക മോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ കൂടത്തില്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും കൊട്ടിയൂര്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗവുമായ നാരായണന്‍ തിട്ടയില്‍ കര്‍ഷകരെ ആദരിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിജു അടിച്ചിലാമാക്കല്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട്് ജ്യോതി പ്രകാശ്, വൈസ് പ്രസിഡണ്ട്് ബാബു വര്‍ഗീസ്, ടി.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.ജി സന്തോഷ്, എം.ആര്‍ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.