മലയോരത്തെ വിവിധ സ്ഥലങ്ങളില്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പേരാവൂര്‍ പഞ്ചായത്തിന്റെ മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍മാര്‍,പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി .ഷിനോജ് നരിതൂക്കില്‍,ബേബി പാറക്കല്‍,നാസര്‍ വലിയേടത്ത്, സൈമണ്‍ മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
സിനീയര്‍ സിറ്റിസണ്‍ ഫോറം ആറ്റാംചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കെ രാധകൃഷ്ണന്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡണ്ട് തങ്കപ്പന്‍ കണയന്‍കാട്ടില്‍, സെക്രട്ടറി ജോയി വള്ളോംകോട്ടയില്‍, തങ്കമ്മ കറുകയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ 12-ാം വാര്‍ഡ് മെമ്പര്‍ സുനി ജെസ്റ്റിന്‍, ലക്ഷ്മി താഴേവീട്ടില്‍, ശാന്ത കോട്ടക്കല്ലില്‍ എന്നിവരെ ആദരിച്ചു.

തൊണ്ടിയില്‍ സംഗമം ജനശ്രീയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ചെയര്‍മാന്‍ എം.ജെ ജോസഫ് നിരപ്പേല്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ ജോബി ജോസഫ്, എം.ജെ ദേവസ്യ, സി അനില്‍കുമാര്‍, കെ.പി ദേവസ്യ, ബെന്നി വി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കല്ലടി പാറെപ്പട്ടണം ചൈതന്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേത്യത്വത്തില്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.75 -ാം പിറന്നാള്‍ ആഘോഷിക്കുന്ന മേരി കൂവേലില്‍ പതാക ഉയര്‍ത്തി. ക്ലബ് സെക്രട്ടറി ടോമി താഴ്ത്തിവീട്ടില്‍,ക്ലബ് അംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പായസം വിതരണവും നടന്നു.

തൊണ്ടിയില്‍ പുലരി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ രക്ഷാധികാരി പി.വി ശ്രീധരന്‍ പതാക ഉയര്‍ത്തി,എം.ജെ സുനില്‍കുമാര്‍, ടി.എന്‍ രാജു,ടോമി കളപറമ്പത്ത്, സിബി എന്നിവര്‍ സംബന്ധിച്ചു. യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഗോപാലകൃഷ്ണന്‍ കല്ലടി പതാക ഉയര്‍ത്തി.പി പി മനോജ്, എം ജി മന്മദന്‍, എം സുകേഷ്,സിന്ധു സുനില്‍, വേണു ചെറിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യകാല ചുമട്ട് തൊഴിലാളികളായ നുച്ചിക്കാടന്‍ മുഹമ്മദ്, കൂടത്തില്‍ ഹരിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എസ് അശ്വിന്‍ പതാക ഉയര്‍ത്തി.സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍ ലില്ലിക്കുട്ടി, ഡോ. സജാദ്, ഡോ. ഷഹനാസ്, ഡോ. സബിന്‍ഷ എന്നിവര്‍ സംബന്ധിച്ചു. പേരാവൂര്‍ അഗ്‌നി രക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ സി ശശി പതാക ഉയര്‍ത്തി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ബെന്നി വി.വി, ബെന്നി ദേവസ്യ, മറ്റു ജീവനക്കാര്‍ സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡ് ശ്രീനിവാസന്‍, മറ്റു സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.










