
നെല്ലിക്കുന്ന്: ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നെല്ലിക്കുന്ന് സ്വദേശി വള്ളോക്കരി സേവിച്ചന്റെ വീടിന്റെ മേല്‍ക്കൂരയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ന്നു വീണത്. ഈ സമയം സേവിച്ചനും ഭാര്യ ബീനയും മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നെങ്കിലും ചെറിയ ശബ്ദം കേട്ടതോടെ വീടിനു പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വില്ലേജ് അധികൃതരും പഞ്ചായത്തധികൃതരും സ്ഥലം സന്ദര്‍ശിച്ചു.














