Hivision Channel

Author name: hivision

വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അനധികൃത മോഡിഫിക്കേഷന് 5000 രൂപ വീതം പിഴ ഈടാക്കും. മെയ് 18 മുതല്‍ സെപ്റ്റംബര്‍ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപ പിഴ ചുമത്തിയതായി മന്ത്രി സഭയില്‍ രേഖാമൂലം അറിയിച്ചു.

വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ Read More »

നെടുമ്പാശ്ശേരി വാഹനാപകട കേസ്;സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കി ഹൈക്കോടതി. സുഹൈല്‍ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനം. സുഹൈലിന് പുറമെയുള്ള നിനവ്, ജോയല്‍, അമീന്‍ എന്നീ പ്രതികള്‍ക്കാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

അപകടം ദൗര്‍ഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി എല്ലാ തെളിവുകളും ശേഖരിച്ചല്ലോ എന്നും ചോദിച്ചു. ഒരു മാസമായി പ്രതികള്‍ റിമാന്‍ഡിലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയില്‍ തുടരാന്‍ മതിയായ കാരണം വേണമെന്നും പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു. നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുത്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ എതിര്‍ത്തിരുന്നു. തെളിവ് ഇനിയും ശേഖരിക്കാനുണ്ടെന്നും മൊഴി നല്‍കാന്‍ ആരും മുന്നോട്ട് വരില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാം എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നെടുമ്പാശ്ശേരി വാഹനാപകട കേസ്;സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം Read More »

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകും.തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. മഴയോടൊപ്പം 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത Read More »

എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

വിവാദങ്ങള്‍ക്കൊടുവില്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദത്തെ തുടര്‍ന്നാണ് മാറ്റം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും, മൂന്ന് ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ പദവി നല്‍കിയതില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്സൈസ് മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം.

എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി Read More »

സംസ്ഥാനത്തെ വൈദ്യുതിക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ല നിലവിലുള്ളതെന്നും, വൈദ്യുതി രംഗത്ത് പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലെ വൈദ്യുതിക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതിന് പിന്നില്‍ അതീവ ഗൗരവമുള്ള കാര്യങ്ങളുണ്ടെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വടക്കേ ഇന്ത്യയില്‍ ഉള്‍പ്പെടെ നല്ല മഴ ലഭിച്ചതോടെ രാജ്യത്ത് ആകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട നിലയിലാണ്. പക്ഷേ, സര്‍ക്കാരും മുഖ്യമന്ത്രിയും വൈദ്യുതി പ്രതിസന്ധിയെന്നാണ് പറയുന്നത്.

വൈദ്യുതി ബോര്‍ഡ് എടുത്ത നിലപാട് തള്ളുന്ന സര്‍ക്കാരിന്റെ നടപടി സംശയാസ്പദമാണ്. വൈദ്യുതി ബോര്‍ഡും വകുപ്പ് മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് പിറണായി അഭിപ്രായപ്പെട്ടു. സാധാരണ നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വൈദ്യുതി ബോര്‍ഡാണ്; അതിന്റെ പ്രധാന ഉത്തരവാദിത്തവും അവര്‍ക്കാണ്. കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത് താനാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് വകുപ്പും മന്ത്രിയും ബോര്‍ഡും? പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോള്‍ അതില്‍ എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് പിണറായി പറഞ്ഞു.

അഴിമതി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. നല്ല കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജമാണിക്യം. കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥാനമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കെഎസ്ഇബിക്കോ രാജമാണിക്യത്തിനോ എതിര്‍പ്പില്ലെന്ന് പറയുമ്പോഴും അവരുടെ വിയോജനക്കത്തിന് വിരുദ്ധമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ഔദ്യോഗിക കത്ത് ഇല്ലെന്ന വാദം തെറ്റാണെന്ന് അത് പുറത്തുവന്നതിലൂടെ വ്യക്തമായി. രാജ്യത്തെ കുത്തക കമ്പനികളാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. സര്‍ക്കാര്‍ നടപടി കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ എന്നത് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വൈദ്യുതിക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ Read More »

കായികമേളയിലെ പുഴു വിവാദം; ജിജോ ജെയിംസ് ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെത്താനാകാതെ പൊലീസ്

കേരള സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ കായികാധ്യാപകന്‍ ജിജോ ജെയിംസിനെതിരെ തെളിവില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംഘാടകര്‍ ആരോപിക്കുന്നത് പോലെ അധ്യാപകന്‍ ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നതിന്റെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. അധ്യാപകന്‍ പുഴുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന വകുപ്പ് മാത്രം ഉള്‍പ്പെടുത്തിയാകും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കായികമേളയിലെ പുഴു വിവാദം; ജിജോ ജെയിംസ് ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെത്താനാകാതെ പൊലീസ് Read More »

പെരുമ്പുന്നയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പേരാവൂര്‍:പെരുമ്പുന്നയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.പെരുമ്പുന്ന ജംഗ്ഷനില്‍ ലത്തീഫ് മൊട്ടമ്മല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെരുമ്പുന്ന സ്റ്റോര്‍സ് എന്ന പലചരക്ക് കടയില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജാന്‍സി മാത്യുവിന്റെ നേതൃത്വത്തിലാണ് പുകയില ഉത്പ്പന്നം പിടികൂടിയത്.മുന്‍പും ഇയാളുടെ കടയില്‍ നിന്ന് ഇത്തരത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്.

പെരുമ്പുന്നയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി Read More »

അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് പടിയിറങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് പടിയിറങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പോര്‍ച്ചുഗലിനായി 234 മത്സരങ്ങള്‍ കളിച്ച താരമാണ്. 146 ഗോളുകള്‍ നേടിയിട്ടുണ്ട്. 46 അസിസ്റ്റുകളും പേരിലുണ്ട്. ലോകകപ്പില്‍ 27 മത്സരങ്ങളില്‍ 11 ഗോളുകള്‍ നേടി. 2016ല്‍ യൂറോകപ്പും 2019ലും 2025ലും യൂറോ നേഷന്‍സ് കപ്പും നേടിയിട്ടുണ്ട്. ‘പോര്‍ച്ചുഗലിലെ ജനങ്ങളോട്… നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയോട് വിടപറയാനുള്ള സമയമായിരിക്കുന്നു. ആ ജഴ്‌സി എന്റേത് മാത്രമാണെന്ന് ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല. എന്നാല്‍ 23 വര്‍ഷക്കാലം അത് അണിയാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്ക് ലഭിച്ചു” വിരമിക്കല്‍ വിഡിയോയില്‍ റൊണാള്‍ഡോ പറഞ്ഞു.

അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് പടിയിറങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Read More »

ചേരാനെല്ലൂര്‍ വാഹനാപകട കേസ്; അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിച്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് ഒരുകൂട്ടം ചോദ്യങ്ങള്‍ ഉയര്‍ത്തി.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് എതിരായ അപ്പീല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിനെ കോടതി വിമര്‍ശിച്ചു. സമാനമായ കേസില്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ, മരണത്തിന് കാരണമായേക്കാവുന്ന അശ്രദ്ധ തുടങ്ങിയ വകുപ്പുകള്‍ നേരത്തെ ചുമത്തിയിട്ടുണ്ടോ എന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. അത്തരം എഫ്‌ഐആറുകള്‍ ഉണ്ടെങ്കില്‍ ഒരു മണിക്കൂര്‍ സമയത്തിനകം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. പതിനേഴുകാരന്‍ ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.

ചേരാനെല്ലൂര്‍ വാഹനാപകട കേസ്; അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം Read More »

അഭിറാം കൊലപാതകം; ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍

പാങ്ങപ്പാറ അഭിറാം കൊലപാതകത്തില്‍ ഉമറിന്റെ പെണ്‍ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഐശ്വര്യ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി.മുഖ്യപ്രതി ഉമറിനൊപ്പം ?ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രണ്ടാം പ്രതിയായ ഉമറിന് കൂട്ട് നിന്നത് ഉമറിന്റെ സുഹൃത്തായ ഐശ്വര്യയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് ഉമര്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നെന്ന് വരുത്തി തീര്‍ത്ത് അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ഇരുവരും ശ്രമിച്ചു.

ഇതിനായി ഐശ്വര്യ ഉമറിനെ ഫോണില്‍ വിളിക്കുകയും കൃത്യം നടക്കുന്നത് വരെ ഫോണ്‍ സംഭാഷണം തുടരുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.ഉമര്‍ കാപ്പാ കേസില്‍ ശിക്ഷ അനുഭവിച്ചയാളാണ്. മോഷണക്കേസില്‍ പ്രതിയായിരുന്നു ഒന്നാം പ്രതിയായ പതിനേഴുകാരന്‍.

അഭിറാം കൊലപാതകം; ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍ Read More »