
കേരള സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ കായികാധ്യാപകന്‍ ജിജോ ജെയിംസിനെതിരെ തെളിവില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംഘാടകര്‍ ആരോപിക്കുന്നത് പോലെ അധ്യാപകന്‍ ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നതിന്റെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. അധ്യാപകന്‍ പുഴുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന വകുപ്പ് മാത്രം ഉള്‍പ്പെടുത്തിയാകും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.














