Hivision Channel

hivision

വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടി വേണം; രാധയുടെ മരണത്തില്‍ ദുഃഖം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

മാനന്തവാടി പഞ്ചാര കൊല്ലിയില്‍ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. രാധയുടെ വേര്‍പാടില്‍ കുടംബത്തിന്റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികള്‍ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സര്‍ക്കാര്‍ ജോലി

മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കിയതായും ഇന്ന് തന്നെ കൊല്ലുമെന്നും മന്ത്രി ഒ.ആര്‍ കേളു. സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനുനേരെയും നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. മരിച്ച രാധയുടെ കുടുംബവുമായി സംസാരിച്ചശേഷം പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലെടുത്ത തീരുമാനവും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാധയുടെ മൃതദേഹം കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു.

നരഭോജിയെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കടുവയെ ഇന്ന് തന്നെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവാണ് ഇറങ്ങിയിട്ടുള്ളതെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. മനുഷ്യനെ കൊന്നുതിന്നുന്ന കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാധയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. അതിനാലാണ് വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. നരഭോജി കടുവയാണ് ആക്രമിച്ചത്.നാളെ മുതല്‍ ആളുകള്‍ക്ക് ജോലിക്ക് പോകേണ്ടതാണ്.അതിനാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്.

അതിനായി ആര്‍ആര്‍ടി ടീമിനെ നിയോഗിക്കും.ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം നല്‍കുന്നത്. അതിനായി കാവല്‍ ഏര്‍പ്പെടുത്തും. ഇതിന് പുറമെ കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് കൂടുകളും ഇന്ന് തന്നെ സ്ഥാപിക്കും. വനാതിര്‍ത്തിയില്‍ പ്രതിരോധം ഒരുക്കുന്നതിനായി ഫെന്‍സിങ് നിര്‍മാണം വൈകുന്നത് വേഗത്തിലാക്കും. ടെണ്ടര്‍ നടപടി വൈകുന്നതിനാലാണ് കാലതാമസം. ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

മരിച്ച രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. രാധയുടെ മകന് ജോലി നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യതില്‍ താന്‍ തന്നെ മുന്‍കൈയെടുത്ത് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം വാങ്ങിക്കാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ രാധയുടെ ഭര്‍ത്താവ് വനം വാച്ചറാണ്. കുടുംബത്തിന് ധനസഹായമായി നിലവിലുള്ള മാനദണ്ഡപ്രകാരം 10 ലക്ഷവും അതിന് പുറമെ ഒരു ലക്ഷവും ചേര്‍ത്ത് 11 ലക്ഷം നഷ്ടപരിഹാരം നല്‍കും. ഇതില്‍ അഞ്ചു ലക്ഷം ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു പറഞ്ഞു.കാപ്പിത്തോട്ടത്തില്‍ വെച്ച് കടുവ രാധയെ ആക്രമിച്ചശേഷം ആറു മീറ്റാണ് വലിച്ചിഴച്ച് കൊണ്ടുപോയത്.
എസ് ഡി പി ഐ നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തും.

ചര്‍ച്ച പരാജയം; അനിശ്ചിതകാല സമരവുമായി റേഷന്‍ വ്യാപാരികള്‍

പേരാവൂര്‍:റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം.27 മുതല്‍ അനിശ്ചിതകാല സമരവുമായി റേഷന്‍ വ്യാപാരികള്‍

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു.പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.

രഹസ്യ വിവരശേഖരണത്തിനായി വനം വകുപ്പില്‍ സ്ലീപ്പര്‍ സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍

രഹസ്യ വിവരശേഖരണത്തിനായി വനം വകുപ്പില്‍ സ്ലീപ്പര്‍ സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍. ഓരോ സര്‍ക്കിളുകളിലും സ്ലീപ്പര്‍ സെല്ലില്‍ 5 വീതം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കും. ഇന്റലിജന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് തീരുമാനം. രഹസ്യവിവര ശേഖരണത്തിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.

വനമേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് സ്ലീപ്പര്‍ സെല്‍ രൂപീകരിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിനാണ് സ്ലീപ്പര്‍ സെല്ലുകളുടെ നിയന്ത്രണം. ഓരോ ജില്ലകളിലും ഫ്‌ലൈയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കെയാണ് പുതിയ തീരുമാനം. വനംവകുപ്പിലെ അതാത് ഓഫീസുകളില്‍ നിന്ന് തന്നെ സ്ലീപ്പര്‍ സെല്ലിന്റെ പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദേശം. അഡീഷണല്‍ പ്രിന്‍സിപ്പിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഉത്തരവ്.

അതാത് സ്ഥലങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഇന്റലിജന്‍സ് സെല്ലിനായിരിക്കും സ്ലീപ്പര്‍ സെല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇന്റലിജന്‍സ് സെല്‍ റിപ്പോര്‍ട്ട് അതാത് വനം സര്‍ക്കിളിലേക്ക് കൈമാറും. ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയാണ് സ്ലീപ്പര്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ കാലാവധി. കാര്യക്ഷമത അനുസരിച്ച് കാലാവധി നീട്ടിനല്‍കും.

ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 10 വരെ നടക്കും

പേരാവൂര്‍:ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 6,7,8,9,10 തീയതികളില്‍ നടക്കും.6 ന് വൈകുന്നേരം 6 മണിക്ക് കൊടിയേറ്റം,7 ന് വൈകുന്നേരം പാലയാട്ടുകരിയില്‍ നിന്ന് ആരംഭിക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര,സാംസ്‌കാരിക സമ്മേളനം,കുട്ടികളുടെ കലാപരിപാടികള്‍,8 ന് ഗാനമേള,9 ന് കോടംചാല്‍,അത്തൂര്‍,പെരുന്തോടി,കക്കാട് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വര്‍ണ്ണശബളമായ താലപ്പൊലി ഡിജെ ഘോഷയാത്രകള്‍,10 ന് വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

ഇരിട്ടിയില്‍ നിന്നും വയത്തൂരമ്പലത്തിലേക്ക് കെഎസ്ആര്‍ടിസി ഉത്സവാഘോഷ സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് നടത്തുന്നു

ഇരിട്ടിയില്‍ നിന്നും വയത്തൂരമ്പലത്തിലേക്ക് കെഎസ്ആര്‍ടിസി
ഉത്സവാഘോഷ സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് നടത്തുന്നു

സമയം

ജനുവരി 23 മുതല്‍ 26 വരെയാണ് സര്‍വ്വീസ്

  1. 30:വയത്തൂര്‍ to ഇരിട്ടി
    10.15:ഇരിട്ടി to വയത്തൂര്‍
    11.00: വയത്തൂര്‍to ഇരിട്ടി
    11.45:ഇരിട്ടിtoവയത്തൂര്‍
    12.30 :വയത്തൂര്‍to ഇരിട്ടി
  2. 30 :ഇരിട്ടിto വയത്തൂര്‍
  3. 15 : വയത്തൂര്‍to ഇരിട്ടി
    3 .O0: ഇരിട്ടി to വയത്തൂര്‍
  4. 45 :വയത്തൂര്‍to ഇരിട്ടി
  5. 30 :ഇരിട്ടിto വയത്തൂര്‍
  6. 15 :വയത്തൂര്‍to ഇരിട്ടി
  7. 00 :ഇരിട്ടി to വയത്തൂര്‍
  8. 30 :വയത്തൂര്‍to ഇരിട്ടി
    8 . 15: ഇരിട്ടിto വയത്തൂര്‍
    9 .10 :വയത്തൂര്‍ to കണ്ണൂര്‍

മോട്ടോർ വാഹന വകുപ്പും പോലീസും ചേര്‍ന്ന് ജനുവരി 29 ന് ഇരിട്ടിയില്‍ ഇ ചലാന്‍ അദാലത്ത് സംഘടിപ്പിക്കും

ഇരിട്ടി:മോട്ടോര്‍ വാഹന വകുപ്പും കേരള പോലീസും ഇ ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്നും ഒഴിവാകാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ജനുവരി 29 ന് ഇരിട്ടിയില്‍ നേരമ്പോക്ക് റോഡിലുള്ള സബ് ആര്‍ ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ പ്ലാസ ബില്‍ഡിങ്ങില്‍ അദാലത്ത് സംഘടിപ്പിക്കും.അദാലത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04902490001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്റ്റേ തുടരും

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസില്‍ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണ് മൃഗസ്‌നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പില്‍ മൂന്നു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്തണം എന്നുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.

മഞ്ഞപ്പിത്ത രോഗം വ്യാപിക്കുന്നതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എം എല്‍ എ

ഇരിട്ടി:പേരാവൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗം വലിയ തോതില്‍ ജനങ്ങളില്‍ ബാധിക്കുകയാണെന്നും അതിന്റെ കാരണം കണ്ടെത്തി നിയന്ത്രിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രിയെ നേരില്‍കണ്ട് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.