Hivision Channel

മോട്ടോർ വാഹന വകുപ്പും പോലീസും ചേര്‍ന്ന് ജനുവരി 29 ന് ഇരിട്ടിയില്‍ ഇ ചലാന്‍ അദാലത്ത് സംഘടിപ്പിക്കും

ഇരിട്ടി:മോട്ടോര്‍ വാഹന വകുപ്പും കേരള പോലീസും ഇ ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്നും ഒഴിവാകാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ജനുവരി 29 ന് ഇരിട്ടിയില്‍ നേരമ്പോക്ക് റോഡിലുള്ള സബ് ആര്‍ ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ പ്ലാസ ബില്‍ഡിങ്ങില്‍ അദാലത്ത് സംഘടിപ്പിക്കും.അദാലത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04902490001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *