കണ്ണൂര്‍:ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ദുഃഖം രേഖപെടുത്തി.ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി മുതല്‍ എണ്ണമറ്റ ജീവിതങ്ങളെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും, പ്രചോദനവും,അചഞ്ചലമായ അര്‍പ്പണബോധവും വൈദ്യശാസ്ത്രരംഗത്ത് ശാശ്വതമായ ഒരു പാരമ്പര്യം സൃഷ്ടിച്ചു.വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും അദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചു.
വേനല്‍ക്കാലമായതോടെ സംസ്ഥാനത്ത് ഇന്നും പകല്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില അധികം ഉയരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തുടരുകയും വേണം.
ചൂട് കൂടി അസ്വസ്ഥ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും ഉടനെ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പറയുന്നു. അതുപോലെ, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യന്റെ ജീവനും ഉപജീവനവും സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും അതേസമയം തന്നെ, പ്രകൃതിയും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രശ്നം വളരെ സങ്കീര്‍ണമാണെന്നും പരിഹരിക്കാന്‍ കൂട്ടായി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍ പോയി. രാധയുടെ മകനും മകളും വലിയ ദുഃഖത്തിലാണ്. മനുഷ്യ വന്യ ജീവി സംഘര്‍ഷം അത്ര എളുപ്പം പരിഹരിക്കാവുന്നതല്ല. പക്ഷേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ട് പ്രിയങ്ക വ്യക്തമാക്കി.
പഞ്ചാരക്കൊല്ലി പ്രദേശത്തെ ജനങ്ങള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും നല്‍കേണ്ടതുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നും പ്രിയങ്ക പറഞ്ഞു. രാധ മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങള്‍ മൂന്ന് പേര്‍ കൂടി ഇതേ പ്രശ്നത്തിന് ഇരയായിട്ടുണ്ടെന്ന് സരോജിനി, മണി, വിഷ്ണു തുടങ്ങി വന്യ ജീവി ആക്രമണത്തിന് ഇരകളായവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് പ്രിയങ്ക വ്യക്തമാക്കി. പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലാണെന്നും അവര്‍ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പ്രിയങ്ക സിഎസ്ആര്‍ ഫണ്ട് സമാഹരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അതിനു വേണ്ടിയെല്ലാം പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്ത് നിന്നുമുള്ള ഫണ്ട് പരിമിതമാണെന്നാണ് മനസിലാക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ട് ആവശ്യമാണ്. പാര്‍ലമെന്റില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കും പ്രിയങ്ക വ്യക്തമാക്കി.
ഇരിട്ടി:ഗണപതിയാടന്‍ ചെറിയമ്മ,കണോല്‍ക്കാടന്‍ ചന്തുനമ്പ്യാര്‍ അനുസ്മരണവും ഗണപതിയാടന്‍ കുടുംബസംഗമവും പായത്ത് നടന്നു.പി. രജനി പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍:ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠ രോഗ നിര്‍ണയ ഭവന സന്ദര്‍ശന ക്യാമ്പയിന്‍ ആശ്വമേധം 6.0 ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കും. ക്യാമ്പയിനിന്റെ വിജയത്തിനായി വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ജില്ലാ വികസന കമ്മീഷണര്‍ കാര്‍ത്തിക് പണിഗ്രാഹിയുടെ നേതൃത്വത്തില്‍ നടന്നു.
അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളന്റിയര്‍മാര്‍ ക്യാമ്പയിന്‍ കാലയളവില്‍ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ള മുഴുവന്‍ പേരിലും ത്വക് പരിശോധന നടത്തും. ജില്ലയിലേ മുഴുവന്‍ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദര്‍ശിക്കും.
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 26 കുഷ്ഠ രോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. .അശ്വമേധം ക്യാമ്പയിനുമായി എല്ലവരും സഹകരിക്കണമെന്നും സ്വയം പരിശോധന വഴിയോ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയോ ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ കുഷ്ഠ രോഗമല്ല എന്ന് ഉറപ്പു വരുത്തുവാനും തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. കുഷ്ഠ രോഗത്തിന് സമഗ്രവും സൗജന്യവുമായ ചികിത്സ ലഭ്യമാകുന്ന സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ മറച്ചു വെക്കേണ്ട കാര്യമില്ല എന്നും ഡി എം ഒ അറിയിച്ചു. വകുപ്പുതല ഏകോപന യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. രേഖ കെ ടി, ഡോ സച്ചിന്‍ കെ സി, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു കുഷ്ഠരോഗം – ശ്രദ്ധക്കേണ്ടവ
തൊലിപ്പുറത്തു കാണപ്പെടുന്ന സ്പര്‍ശനശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യം, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം. ശരീരത്തില്‍ ഇത്തരം പാടുകളുണ്ടോ എന്ന് സ്വയം പരിശോധിക്കുക. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ആ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും മടി കൂടാതെ ചികിത്സിക്കുകയും ചെയ്യുക. കുഷ്ഠരോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആരംഭത്തിലേ കണ്ടെത്തിയാല്‍ വൈകല്യങ്ങള്‍ തടയാനും രോഗം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാനും കഴിയും.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.പവന് 240 രൂപയാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 7,510 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായിരുന്നു.
ഇരിട്ടി:തില്ലങ്കേരി ചാളപറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചാളപ്പറമ്പ് സ്വദേശി ജിനീഷിനെയാണ് 2.7 ഗ്രാം എംഡിഎംഎയുമായി ഇന്ന് പുലര്‍ച്ചെ മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ എ വി ദിനേശിന്റെ നേതൃത്വത്തിലുള്ള ഡിഎഎന്‍എസ്എഎഫ് ജില്ലാ ടീം പിടികൂടിയത്.
പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയില്‍ എത്തും. കല്‍പ്പറ്റയില്‍ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദര്‍ശിക്കും.
ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.
വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് പകല്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂരില്‍ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കണ്ണൂരില്‍ 37.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നില്‍ കോട്ടയമാണ്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം സൂര്യധപം നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. വ്യാഴം ,വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇരിട്ടി:എസ് വൈ എസ് ഇരിട്ടി സോണ്‍ പ്രതിനിധി സമ്മേളനം കളറോഡ് വെച്ച് നടന്നു .ജില്ല പ്രസിഡന്റ് അബ്ദു റശീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു.സലീം അമാനി അധ്യക്ഷനായി. യൂസഫ് ദാരിമി,നിസാര്‍ അതിരകം,ശാഫി ലത്തിഫി,സിറാജ് വളോര,ഇസ്മായില്‍ കോളാരി, ശാജഹാന്‍ മിസ് ബാഹി,റഷീദ് മാണിയൂര്‍,റഫീഖ് തട്ടുമ്മല്‍,ശറഫുദീന്‍ അമാനി,ഇബ്രാഹിം പുഴക്കര എന്നിവര്‍ സംസാരിച്ചു.