ഇരിട്ടി: വാണിയപ്പാറതട്ടില്‍ തീപിടിത്തം. ചിറമ്മല്‍ ജഗദീഷ് നടത്തുന്ന ചായക്കടയും ബേക്കറിയും കത്തിനശിച്ചു. ഫ്രിഡ്ജില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. ഇരിട്ടിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു .വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഒന്നര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പേരാവൂരിലെ ന്യൂ ഫാഷന്‍സ് ടെക്സ്റ്റെയില്‍സ് & റെഡിമെയ്ഡ്സ് ഓണത്തോട് അനുബന്ധിച്ച് ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരുക്കിയ കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍, ഷിനോജ് നരിതൂക്കല്‍, കെ.എം ബഷീര്‍ തുടങ്ങിയവരാണ് കൂപ്പണിന്റെ നറുക്കെടുപ്പ് നിര്‍വഹിച്ചത്. ഒന്നാം സമ്മാനം സ്വര്‍ണനാണയം അവനീതിനും, രണ്ടാം സമ്മാനം ഷൈജി പ്രദീപനും, മൂന്നാം സമ്മാനം അഞ്ജുവിനും ലഭിച്ചു.
പേരാവൂര്‍: നീരുറവ് -നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ട്രാന്‍സിറ്റ് വാക്ക് കമ്മിറ്റി രൂപീകരണ യോഗവും അയല്‍ക്കൂട്ടം നീര്‍ത്തട ഗ്രാമസഭ ആലോചനയോഗവും പേരാവൂര്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ ഷൈമ പദ്ധതി വിശദീകരണം നടത്തി. പി.എ രജീഷ് പ്രവര്‍ത്തന വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ റജീന സിറാജ്,നൂറുദ്ദീന്‍ മുള്ളേരിക്കല്‍,യമുന,രഞ്ചുഷ,വി ബാബു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കേളകം: പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ മാലിന്യ മുക്ത പ്രതിജ്ഞ നടത്തി.കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെട്ടിയാംപറമ്പ് ഗവ.യു.പി സ്‌കൂള്‍, അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, അടയ്ക്കാത്തോട് ഗവ.യു.പി സ്‌കൂള്‍, കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലാണ് മാലിന്യ മുക്ത പ്രതിജ്ഞ നടത്തിയത്. കൂടാതെ പഞ്ചായത്ത് ഓഫീസിലും മാലിന്യ മുക്ത പ്രതിജ്ഞ നടത്തി.
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ മടപ്പുരച്ചാല്‍-അണുങ്ങോട് റോഡിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ എം സി സിയുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക തലശ്ശേരിയുടെ ആവശ്യമാണ്.
തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപകമായി ഇവയെ ആളുകള്‍ കൊലപ്പെടുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തെരുവുനായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പോസ്റ്റില്‍ പറയുന്നു.
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി നീര്‍ത്തടാതിഷ്ടിത വികസന മണ്ണ് ജല സംരക്ഷണ പദ്ധതിയായ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ സാങ്കേതിക പഠന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പോഗ്രാം ഓഫീസര്‍ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷനായി. ഹരിതകേരള മിഷന്‍ കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന്‍ ശില്പശാല കോര്‍ഡിനേറ്ററായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ആര്‍ സജീവന്‍ പ്രവര്‍ത്തന പുരോഗതി ഡോക്കുമെന്റെഷന്‍ അവതരിപ്പിച്ചു. പേരാവൂര്‍ ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളില്‍ നിന്നുള്ള 89 നീര്‍ത്തടങ്ങളുടെയും അവസ്ഥ പഠന റിപ്പോര്‍ട്ട് തൊഴിലുറപ്പ് മിഷന്‍ എഞ്ചിനീയര്‍മാരും, നീര്‍ത്തട മാപ്പുകളുടെ സാറ്റലൈറ്റ് രേഖ അവതരണം 14 ജില്ലകളില്‍ നിന്നുള്ള ജില്ലാ എഞ്ചിനിയര്‍മാരും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് ബ്ലോക്ക് ഭരണ സമിതി അംഗങ്ങള്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍മാര്‍, പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ഹരിതകേരള മിഷന്‍ ജല ഉപവകുപ്പ് കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി, സംസ്ഥാന ടെക്നിക്കല്‍ ഓഫീസര്‍മാരായ ആര്‍.വി സതീഷ്, വി രാജേന്ദ്രന്‍, ജില്ലാ ഭൂജല വകുപ്പ് എഞ്ചിനീയര്‍ കെ.എ പ്രവീണ്‍ കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനിയര്‍ എ.വി വിനോദ് കുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, തൊഴിലുറപ്പ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം. ടിക്കറ്റ് വില്‍പന പൊടിപൊടിക്കുകയാണ്. ഇതിനോടകം 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.ഇക്കുറി 60 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 53.76 ലക്ഷം ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ടിക്കറ്റ് വില്‍പനയിലൂടെ 215.04 കോടി രൂപയാണ് ഇതിനോടകം ലഭിച്ചത്. ഈ നിലയില്‍ ടിക്കറ്റ് വില്‍പന തുടര്‍ന്നാല്‍ നറുക്കെടുപ്പിന് മുന്‍പേ തന്നെ മൊത്തെ ടിക്കറ്റുകളും വിറ്റ് പോയേക്കാം.ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ടിക്കറ്റ് വില ഉയര്‍ത്തിയിട്ടും വില്‍പനയെ അത് ബാധിച്ചിട്ടില്ല.സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.