ഇരിട്ടി: വടംവലി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കേരള ടീമംഗം പടിയൂര്‍ ആലത്തുപറമ്പ് സ്വദേശിനിയും ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ആദിഷ കൃഷ്ണനെ ഇരിട്ടി നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കെ.മോഹനന്‍, കെ.സുരേശന്‍, സി.കെ ലളിത, ഹരീന്ദ്രന്‍ പുതുശേരി, സന്തോഷ് കൊയിറ്റി, ആര്‍.കെ മിനി, എ.ആര്‍ സുജ, ഷെല്‍ന തുളസി റാം എന്നിവര്‍ നേതൃത്വം നല്‍കി.